ബംഗളൂരുവില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യയും കാമുകനും ചേര്‍ന്ന് മുറിച്ചെടുത്ത് ക്രൂരമായി കൊലപ്പെടുത്തി; കുറ്റം യുവതിയുടെ മറ്റൊരു കാമുകനില്‍ ചുമത്താനും ശ്രമം, പ്രതികള്‍ അറസ്റ്റില്‍

ബംഗളൂരു: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യയും കാമുകനും ചേര്‍ന്ന് മുറിച്ചെടുത്ത് ക്രൂരമായി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ബംഗളൂരുവിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂര്‍ സ്വദേശി ചന്ദ്രുവാണ് ബംഗളൂരു യെലഹങ്കയിലെ വീട്ടില്‍ കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത യെലഹങ്ക പൊലീസ് ചന്ദ്രുവിന്റെ ഭാര്യ ശ്വേതയെയും കാമുകന്‍ സുരേഷിനെയും അറസ്റ്റ് ചെയ്തു. ചന്ദ്രുവിന്റെ ബന്ധുവാണ് ശ്വേതയെന്നും 18 വയസ്സ് പ്രായത്തിന്റെ വ്യത്യാസമുണ്ടെങ്കിലും ഇവര്‍ തമ്മിലുള്ള വിവാഹം വീട്ടുകാരാണ് നടത്തിക്കൊടുത്തതെന്നും പൊലീസ് പറഞ്ഞു. വിവാഹശേഷം ശ്വേതയെ ഹിന്ദുപൂരിലെ വീട്ടില്‍ നിര്‍ത്തിയ ശേഷം ചന്ദ്രു ബംഗളൂരുവിലെത്തുകയായിരുന്നു. ശ്വേത […]

ബംഗളൂരു: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യയും കാമുകനും ചേര്‍ന്ന് മുറിച്ചെടുത്ത് ക്രൂരമായി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ബംഗളൂരുവിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂര്‍ സ്വദേശി ചന്ദ്രുവാണ് ബംഗളൂരു യെലഹങ്കയിലെ വീട്ടില്‍ കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത യെലഹങ്ക പൊലീസ് ചന്ദ്രുവിന്റെ ഭാര്യ ശ്വേതയെയും കാമുകന്‍ സുരേഷിനെയും അറസ്റ്റ് ചെയ്തു. ചന്ദ്രുവിന്റെ ബന്ധുവാണ് ശ്വേതയെന്നും 18 വയസ്സ് പ്രായത്തിന്റെ വ്യത്യാസമുണ്ടെങ്കിലും ഇവര്‍ തമ്മിലുള്ള വിവാഹം വീട്ടുകാരാണ് നടത്തിക്കൊടുത്തതെന്നും പൊലീസ് പറഞ്ഞു. വിവാഹശേഷം ശ്വേതയെ ഹിന്ദുപൂരിലെ വീട്ടില്‍ നിര്‍ത്തിയ ശേഷം ചന്ദ്രു ബംഗളൂരുവിലെത്തുകയായിരുന്നു. ശ്വേത കോളേജില്‍ തന്റെ സഹപാഠിയായിരുന്ന സുരേഷുമായി ചന്ദ്രുവുമായുള്ള വിവാഹത്തിന് മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷവും അവര്‍ ബന്ധം തുടര്‍ന്നു.
ഇതിനിടെ ശ്വേതയുമായി ബന്ധുവായ ലോകേഷും അടുപ്പം സ്ഥാപിച്ചു. എന്നാല്‍ സുരേഷുമായുള്ള ബന്ധം മറച്ചുവെച്ച് ലോകേഷ് തന്നെ ശല്യപ്പെടുത്തുകയാണെന്ന് ചന്ദ്രുവിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഇതോടെ ചന്ദ്രു ലോകേഷിനെതിരെ ഹിന്ദുപൂര്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടുകാരുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നതിനിടെ ശ്വേത ലോകേഷിനെ ചെരുപ്പുകൊണ്ട് അടിച്ചു.
സംഭവത്തിന് ശേഷം ചന്ദ്രു ഭാര്യയെ യെലഹങ്കയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇവിടെ താമസിക്കുന്നതിനിടെയാണ് ശ്വേത സുരേഷിനെ കൂട്ടുപിടിച്ച് ചന്ദ്രുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
ചന്ദ്രുവിനെ ശ്വേത ടെറസിലേക്ക് കൊണ്ടുപോയതോടെ അവിടെ കാത്തുനിന്ന സുരേഷ് അക്രമിക്കുകയായിരുന്നു.
ചന്ദ്രുവിനെ മര്‍ദിക്കാന്‍ കാമുകന് ശ്വേത മരത്തടിയാണ് നല്‍കിയത്. തുടര്‍ന്ന് ശ്വേത നല്‍കിയ കത്തി ഉപയോഗിച്ച് ചന്ദ്രുവിന്റെ ജനനേന്ദ്രിയം മുറിച്ചുനീക്കി. ചന്ദ്രു തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചപ്പോള്‍ ടെറസില്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്.
ശ്വേത സങ്കടം അഭിനയിച്ച് ചന്ദ്രുവിനെ യെലഹങ്ക സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. കൊലപാതകമാണെന്ന് ഉറപ്പായ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ചന്ദ്രുവിനെ ലോകേഷ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നുവെന്നാണ് ശ്വേത ആദ്യം മൊഴി നല്‍കിയത്. ഒരു വര്‍ഷമായി ലോകേഷ് തന്നെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇതിനെ ചോദ്യം ചെയ്തതിന് ഭര്‍ത്താവ് ചന്ദ്രുവിനോട് ലോകേഷിന് വിരോധമുപണ്ടായിരുന്നുവെന്നും ശ്വേത പൊലീസിനോട് പറഞ്ഞു. ലോകേഷ് ശ്വേതയെ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ശ്വേതയുടെ മൊബൈല്‍ ഡാറ്റ കണ്ടെടുത്തപ്പോള്‍ കൊലപാതകം നടന്ന ദിവസത്തെ 20 കോളുകള്‍ ഉള്‍പ്പെടെ സുരേഷിന്റെ കോളുകള്‍ കണ്ടെത്തി. തന്റെ വീടിന്റെ ലൊക്കേഷന്‍ ഇയാള്‍ക്ക് അയച്ചുകൊടുത്തതായും പൊലീസ് കണ്ടെത്തി. ആന്ധ്രാപ്രദേശിലെ പെനുഗൊണ്ടയില്‍ നിന്നാണ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തതിനൊപ്പം ശ്വേതയെയും അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Related Articles
Next Story
Share it