കാല്‍വഴുതി കുളത്തില്‍ വീണ മൂന്നുവയസുകാരനും രക്ഷിക്കാന്‍ ചാടിയ അമ്മയും മുങ്ങിമരിച്ചു

സുള്ള്യ: കാല്‍വഴുതി കുളത്തില്‍ വീണ മൂന്നുവയസുകാരനും രക്ഷിക്കാന്‍ ചാടിയ അമ്മയും മുങ്ങിമരിച്ചു. സുള്ള്യ നെല്ലൂര്‍ കെമ്രാജെയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. കെമ്രാജെയിലെ സംഗീത (30), മകന്‍ അഭിമന്യു (3) എന്നിവരാണ് മരിച്ചത്. സംഗീതയും മകനും അയല്‍വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അഭിമന്യു വഴിയരികിലെ കുളത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ സംഗീത കുളത്തില്‍ ചാടി. എന്നാല്‍ നീന്തലറിയാത്ത സംഗീത കുട്ടിയോടൊപ്പം കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സംഗീതയും അഭിമന്യുവും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരും കുളത്തില്‍ മരിച്ച നിലയില്‍ […]

സുള്ള്യ: കാല്‍വഴുതി കുളത്തില്‍ വീണ മൂന്നുവയസുകാരനും രക്ഷിക്കാന്‍ ചാടിയ അമ്മയും മുങ്ങിമരിച്ചു. സുള്ള്യ നെല്ലൂര്‍ കെമ്രാജെയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. കെമ്രാജെയിലെ സംഗീത (30), മകന്‍ അഭിമന്യു (3) എന്നിവരാണ് മരിച്ചത്. സംഗീതയും മകനും അയല്‍വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. അഭിമന്യു വഴിയരികിലെ കുളത്തില്‍ കാല്‍വഴുതി വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ സംഗീത കുളത്തില്‍ ചാടി. എന്നാല്‍ നീന്തലറിയാത്ത സംഗീത കുട്ടിയോടൊപ്പം കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സംഗീതയും അഭിമന്യുവും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി കുളത്തില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. മെല്‍ക്കറിലെ ഭര്‍തൃവീട്ടില്‍ നിന്ന് സംഗീത കഴിഞ്ഞ ദിവസം മാതാപിതാക്കളെ കാണാനാണ് കെമ്രാജെയിലെ വീട്ടിലേക്ക് വന്നത്. സുള്ള്യ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it