അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
ആന്ധ്രാപ്രദേശ്: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. എതുരു ഗ്രാമത്തില്‍ താമസിക്കുന്ന രത്നകുമാരി (35) യാണ് മരിച്ചത്. അയല്‍വാസികള്‍ വഴിയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കൊലപാതകത്തിന് ശേഷം അമ്മയും ബന്ധുക്കളും സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായും ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നര വര്‍ഷം മുമ്പ് വിവാഹമോചിതയായ രത്നകുമാരി തന്റെ അമ്മയുടെ കൂടെയായിരുന്നു താമസം. ഒമ്പത് വര്‍ഷം മുമ്പാണ് രത്നകുമാരി വിവാഹിതയായത്. വിവാഹ മോചിതയായ രത്നകുമാരി മറ്റൊരു പുരുഷനുമായി […]

ആന്ധ്രാപ്രദേശ്: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. എതുരു ഗ്രാമത്തില്‍ താമസിക്കുന്ന രത്നകുമാരി (35) യാണ് മരിച്ചത്. അയല്‍വാസികള്‍ വഴിയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കൊലപാതകത്തിന് ശേഷം അമ്മയും ബന്ധുക്കളും സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായും ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ഒന്നര വര്‍ഷം മുമ്പ് വിവാഹമോചിതയായ രത്നകുമാരി തന്റെ അമ്മയുടെ കൂടെയായിരുന്നു താമസം. ഒമ്പത് വര്‍ഷം മുമ്പാണ് രത്നകുമാരി വിവാഹിതയായത്. വിവാഹ മോചിതയായ രത്നകുമാരി മറ്റൊരു പുരുഷനുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത ബന്ധുക്കള്‍ യുവതിയുമായി നിരന്തരം വഴക്കിട്ടിരുന്നു. രത്നകുമാരിയോട് ഭര്‍ത്താവിനടുത്തേക്ക് മടങ്ങിപ്പോകാനായി അമ്മയും ബന്ധുക്കളും നിര്ബന്ധിച്ചിരുന്നുവെന്നതായി അയല്‍വാസികള്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയും യുവതിയും ബന്ധുക്കളും തമ്മില്‍ വഴക്കുണ്ടായി. വഴക്കിനിടെ രത്നകുമാരിയെ അമ്മയും സഹോദരിയും സഹോദരിയുടെ മകനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.