കര്‍ണാടക ദാവന്‍ഗരെയില്‍ 79കാരനെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മയക്കി സ്വകാര്യവീഡിയോ എടുത്തു, 15 ലക്ഷം രൂപ തട്ടിയെടുക്കാനും ശ്രമം; 32കാരി അറസ്റ്റില്‍
ദാവന്‍ഗരെ: കര്‍ണാടക ദാവന്‍ഗരെയില്‍ 79കാരനെ ഹണി ട്രാപ്പില്‍ പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ 32 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സരസ്വതിനഗര്‍ സ്വദേശിനിയായ യശോദയാണ് അറസ്റ്റിലായത്. 79 കാരനായ ചിദാനന്ദപ്പയുടെ പരാതിയെ തുടര്‍ന്നാണ് യശോദക്കെതിരെ കേസെടുത്തത്.ചിദാനന്ദപ്പയെ പരിചയപ്പെട്ട യുവതി ഇയാളുമായി സൗഹൃദം വളര്‍ത്തിയിരുന്നു. സൗഹൃദം മുതലെടുത്ത് യുവതി ചിദാനന്ദപ്പയോട് 86,000 രൂപ വായ്പയായി വാങ്ങി. പിന്നീട് ചിദാനന്ദപ്പ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍, യശോദ ഇയാളെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തി മയക്കുമരുന്ന് […]

ദാവന്‍ഗരെ: കര്‍ണാടക ദാവന്‍ഗരെയില്‍ 79കാരനെ ഹണി ട്രാപ്പില്‍ പെടുത്തി 15 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ 32 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സരസ്വതിനഗര്‍ സ്വദേശിനിയായ യശോദയാണ് അറസ്റ്റിലായത്. 79 കാരനായ ചിദാനന്ദപ്പയുടെ പരാതിയെ തുടര്‍ന്നാണ് യശോദക്കെതിരെ കേസെടുത്തത്.
ചിദാനന്ദപ്പയെ പരിചയപ്പെട്ട യുവതി ഇയാളുമായി സൗഹൃദം വളര്‍ത്തിയിരുന്നു. സൗഹൃദം മുതലെടുത്ത് യുവതി ചിദാനന്ദപ്പയോട് 86,000 രൂപ വായ്പയായി വാങ്ങി. പിന്നീട് ചിദാനന്ദപ്പ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍, യശോദ ഇയാളെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തി മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി. അത് കഴിച്ച് ചിദാനന്ദപ്പ അബോധാവസ്ഥയിലായപ്പോള്‍ യുവതി ഇയാളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വീഡിയോ പകര്‍ത്തി. പിന്നീട് 15 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട യുവതി പണം നല്‍കിയില്ലെങ്കില്‍ സ്വകാര്യ വീഡിയോ ഭാര്യയെയും മക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് ചിദാനന്ദപ്പ പൊലീസില്‍ പരാതി നല്‍കിയത്.