ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതി പ്രസവിച്ചു; അടിയന്തിര ചികിത്സയ്ക്ക് വേണ്ടി വിമാനം തിരിച്ചുവിട്ടു
ന്യൂഡെല്‍ഹി: ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതി പ്രസവിച്ചു. ചൊവ്വാഴ്ച രാത്രി ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് യുവതി പ്രസവിച്ചത്. അടിയന്തിര മെഡിക്കല്‍ സഹായം ആവശ്യമായതിനെ തുടര്‍ന്ന് വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വിമാനം പുറപ്പെട്ട് അധികം വൈകാതെ ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്‌സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ […]

ന്യൂഡെല്‍ഹി: ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യുവതി പ്രസവിച്ചു. ചൊവ്വാഴ്ച രാത്രി ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് യുവതി പ്രസവിച്ചത്. അടിയന്തിര മെഡിക്കല്‍ സഹായം ആവശ്യമായതിനെ തുടര്‍ന്ന് വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
വിമാനം പുറപ്പെട്ട് അധികം വൈകാതെ ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും നാല് നഴ്‌സുമാരുടെയും കാബിന്‍ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ അമ്മക്കും കുഞ്ഞിനും അടിയന്തിര മെഡിക്കല്‍ സഹായം ആവശ്യമുണ്ടെന്ന് മനസിലായതോടെ പൈലറ്റുമാര്‍ വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്ക് തിരിച്ചു വിടുകയായിരുന്നു.
വിമാനത്താവളത്തില്‍ അടിയന്തര മെഡിക്കല്‍ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടന്‍ യുവതിയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രിയിലെത്തിച്ചു. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് പുലര്‍ച്ചെ തിരികെ കൊച്ചിയിലേക്ക് പറന്ന വിമാനം ആറ് മണിക്കൂര്‍ വൈകി 9.45നാണ് കൊച്ചിയിലിറങ്ങിയത്.