സ്ഥലം വിറ്റ് 15 ലക്ഷം രൂപ സ്ത്രീധനമായി നല്‍കി, വിവാഹത്തിനുള്ള എല്ലാ ചെലവുകളും വഹിച്ചു; എന്നിട്ടും കാര്‍ വാങ്ങാന്‍ പത്തുലക്ഷം രൂപക്ക് ക്രൂരമര്‍ദ്ദനം, ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി പൊലീസില്‍

മംഗളൂരു: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് തുഷാര്‍ ബി. മനായിയും കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുവതി മംഗളൂരു വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് തുഷാര്‍ ദുബായില്‍ ഒരു ഹോട്ടല്‍ നടത്തുന്നുണ്ടെന്നാണ് യുവതിയോടും കുടുംബത്തോടും പറഞ്ഞിരുന്നത്. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും യുവതിയുടെ മാതാപിതാക്കളാണ് വഹിച്ചത്. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലം വിറ്റ് 15 ലക്ഷത്തോളം രൂപയും നല്‍കി. […]

മംഗളൂരു: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് തുഷാര്‍ ബി. മനായിയും കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുവതി മംഗളൂരു വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് തുഷാര്‍ ദുബായില്‍ ഒരു ഹോട്ടല്‍ നടത്തുന്നുണ്ടെന്നാണ് യുവതിയോടും കുടുംബത്തോടും പറഞ്ഞിരുന്നത്. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും യുവതിയുടെ മാതാപിതാക്കളാണ് വഹിച്ചത്. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലം വിറ്റ് 15 ലക്ഷത്തോളം രൂപയും നല്‍കി. വിവാഹശേഷം, തുഷാറും വീട്ടുകാരും കാര്‍ വാങ്ങാന്‍ മാതാപിതാക്കളില്‍ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിക്കൊണ്ടുവരാന്‍ യുവതിയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇത്രയും തുക മാതാപിതാക്കളുടെ കൈയില്‍ ഇല്ലെന്ന കാര്യം യുവതി അറിയിച്ചതോടെ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles
Next Story
Share it