വാട്‌സ് ആപ് വഴി മുത്തലാഖ് ചൊല്ലി; ഭാര്യയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിക്കെതിരെ സുള്ള്യയില്‍ കേസ്
സുള്ള്യ: വാട്‌സ് ആപ് വഴി മുത്തലാഖ് ചൊല്ലിയെന്ന ഭാര്യയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിക്കെതിരെ സുള്ള്യ പൊലീസ് കേസെടുത്തു. സുള്ള്യ ജയനഗറിലെ യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിയായ അബ്ദുല്‍ റഷീദിനെതിരെയാണ് കേസ്. അബ്ദുല്‍ റഷീദ് ഇപ്പോള്‍ വിദേശത്താണ്. ഇതിനിടെയാണ് വാട്സ് ആപിലൂടെ മുത്തലാഖ് ചൊല്ലിയത്. ഇതോടെ ഭര്‍ത്താവിനെതിരെ യുവതി സുള്ള്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജയനഗറിലെ യുവതിയെ ഏഴു വര്‍ഷം മുമ്പാണ് അബ്ദുള്‍ റഷീദ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. രണ്ട് വര്‍ഷം മുമ്പ് […]

സുള്ള്യ: വാട്‌സ് ആപ് വഴി മുത്തലാഖ് ചൊല്ലിയെന്ന ഭാര്യയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിക്കെതിരെ സുള്ള്യ പൊലീസ് കേസെടുത്തു. സുള്ള്യ ജയനഗറിലെ യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിയായ അബ്ദുല്‍ റഷീദിനെതിരെയാണ് കേസ്. അബ്ദുല്‍ റഷീദ് ഇപ്പോള്‍ വിദേശത്താണ്. ഇതിനിടെയാണ് വാട്സ് ആപിലൂടെ മുത്തലാഖ് ചൊല്ലിയത്. ഇതോടെ ഭര്‍ത്താവിനെതിരെ യുവതി സുള്ള്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജയനഗറിലെ യുവതിയെ ഏഴു വര്‍ഷം മുമ്പാണ് അബ്ദുള്‍ റഷീദ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. രണ്ട് വര്‍ഷം മുമ്പ് റഷീദ് ഭാര്യയെയും വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി യുവതിയെ സുള്ള്യയിലെ വീട്ടില്‍ കൊണ്ടുചെന്നാക്കി.
അടുത്തിടെ ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതായിരുന്നു. എന്നാല്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ റഷീദ് ഇതിന് തയ്യാറാകാതെ ഭാര്യക്ക് മുത്തലാഖ് ചൊല്ലി വാട്‌സ്ആപ്പ് സന്ദേശം അയക്കുകയായിരുന്നു.