പൊലീസ് തന്നെ പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശേഷം യുവതി ആത്മഹത്യ ചെയ്തു

മംഗളൂരു: പൊലീസ് തന്നെ പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശേഷം യുവതി ആത്മഹത്യ ചെയ്തു. രാമനഗര ജില്ലയിലെ ചന്നപട്ടണ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചന്നപട്ടണ നഗരത്തിലെ കോട്ട് ലേഔട്ടില്‍ താമസിക്കുന്ന 31 കാരിയായ മാധുരിയാണ് മരിച്ചത്. ശനിയാഴ്ച ഉറക്കഗുളിക കഴിച്ച മാധുരി ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസിന്റെ മര്‍ദനവും പീഡനവും സഹിക്കാന്‍ കഴിയുന്നില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും അവര്‍ വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു.സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് മാധുരി ചന്നപട്ടണ […]

മംഗളൂരു: പൊലീസ് തന്നെ പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശേഷം യുവതി ആത്മഹത്യ ചെയ്തു. രാമനഗര ജില്ലയിലെ ചന്നപട്ടണ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ചന്നപട്ടണ നഗരത്തിലെ കോട്ട് ലേഔട്ടില്‍ താമസിക്കുന്ന 31 കാരിയായ മാധുരിയാണ് മരിച്ചത്. ശനിയാഴ്ച ഉറക്കഗുളിക കഴിച്ച മാധുരി ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസിന്റെ മര്‍ദനവും പീഡനവും സഹിക്കാന്‍ കഴിയുന്നില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും അവര്‍ വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു.
സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് മാധുരി ചന്നപട്ടണ റൂറല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് പരാതി സ്വീകരിച്ചില്ലെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ പൊലീസുകാര്‍ അപമാനിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പേരില്‍ നിരവധി വഞ്ചനാ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. തന്റെ മരണശേഷമെങ്കിലും തനിക്ക് നീതി ലഭിക്കുമെന്ന് ആത്മഹത്യയ്ക്ക് മുമ്പ് യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളും കുടുംബാംഗങ്ങളും രാമനഗര എസ്പിക്ക് പരാതി നല്‍കി. ചന്നപട്ടണ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശോഭയ്ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചത്.

Related Articles
Next Story
Share it