രണ്ട് കിലോ മീന്‍ കറിവെച്ചത് മുഴുവന്‍ ഭര്‍ത്താവും മക്കളും കഴിച്ചു; തര്‍ക്കത്തിനൊടുവില്‍ ഭാര്യ വിഷം കഴിച്ച് ജീവനൊടുക്കി

പട്ന: ഭര്‍ത്താവുമായി വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യ ജീവനൊടുക്കി. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. കുന്ദന്‍ മണ്ഡലിന്റെ ഭാര്യ സാറ ദേവിയാണ് മരിച്ചത്. രണ്ട് കിലോ മീന്‍ കറിവെച്ചത് മുഴുവന്‍ ഭര്‍ത്താവും മക്കളും കഴിച്ചതിന്റെ പേരിലാണ് തര്‍ക്കം ഉടലെടുത്തത്. നാലുമക്കള്‍ അടങ്ങുന്ന ആറംഗ കുടുംബത്തിനായി കുന്ദന്‍ മണ്ഡല്‍ രണ്ട് കിലോ മത്സ്യമാണ് വാങ്ങിയത്. ഭാര്യ തയ്യാറാക്കിയ മീന്‍കറി വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിന് ഭര്‍ത്താവും മക്കളും കൂടി കഴിച്ചു. പിന്നീട് സാറ ദേവി കഴിക്കാന്‍ എത്തിയപ്പോള്‍ മീന്‍ കറിയില്‍ അല്‍പം പോലും ബാക്കിയുണ്ടായിരുന്നില്ല. […]

പട്ന: ഭര്‍ത്താവുമായി വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യ ജീവനൊടുക്കി. ബിഹാറിലെ ഭഗല്‍പൂരിലാണ് സംഭവം. കുന്ദന്‍ മണ്ഡലിന്റെ ഭാര്യ സാറ ദേവിയാണ് മരിച്ചത്. രണ്ട് കിലോ മീന്‍ കറിവെച്ചത് മുഴുവന്‍ ഭര്‍ത്താവും മക്കളും കഴിച്ചതിന്റെ പേരിലാണ് തര്‍ക്കം ഉടലെടുത്തത്. നാലുമക്കള്‍ അടങ്ങുന്ന ആറംഗ കുടുംബത്തിനായി കുന്ദന്‍ മണ്ഡല്‍ രണ്ട് കിലോ മത്സ്യമാണ് വാങ്ങിയത്. ഭാര്യ തയ്യാറാക്കിയ മീന്‍കറി വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിന് ഭര്‍ത്താവും മക്കളും കൂടി കഴിച്ചു.

പിന്നീട് സാറ ദേവി കഴിക്കാന്‍ എത്തിയപ്പോള്‍ മീന്‍ കറിയില്‍ അല്‍പം പോലും ബാക്കിയുണ്ടായിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബാക്കിയുള്ളത് കഴിച്ചാല്‍ മതിയെന്ന ഭര്‍ത്താവിന്റെ പരാമര്‍ശത്തില്‍ മനംനൊന്താണ് അത്മഹത്യ ചെയ്തതെന്നാണ് സൂചന. കര്‍ഷകനായ കുന്ദന്‍ലാല്‍ പാടത്തേക്ക് പോയ സമയത്ത് സാറ ദേവി വിഷം കഴിക്കുകയായിരുന്നു. പാടത്തുനിന്ന് തിരിച്ചെത്തിയപ്പോള്‍ അവശനിലയില്‍ കണ്ട സാറ ദേവിയെ കുന്ദന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Woman dies by suicide after tiff with hubby over fish

Related Articles
Next Story
Share it