യുവതിയുടെ ആത്മഹത്യ: പഞ്ചായത്തംഗമായ ഭര്‍ത്താവ് അറസ്റ്റില്‍
കുറ്റിക്കോല്‍: നാല് മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടും പഞ്ചായത്തംഗവുമായ ജോസ് പാറതട്ടേലിനെയാ (46)ണ് ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെയും എസ്.ഐ മുരളിധരന്റെയും നേതൃത്വത്തില്‍ പടന്നക്കാട് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. നാലു മക്കളെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ കുട്ടികളുടെ അമ്മയുടെ കുടുംബത്തെ ഏല്‍പ്പിക്കുകയും ചെയ്തു. […]

കുറ്റിക്കോല്‍: നാല് മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പഞ്ചായത്തംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം പ്രസിഡണ്ടും പഞ്ചായത്തംഗവുമായ ജോസ് പാറതട്ടേലിനെയാ (46)ണ് ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെയും എസ്.ഐ മുരളിധരന്റെയും നേതൃത്വത്തില്‍ പടന്നക്കാട് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. നാലു മക്കളെ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ കുട്ടികളുടെ അമ്മയുടെ കുടുംബത്തെ ഏല്‍പ്പിക്കുകയും ചെയ്തു. ജോസിന്റെ ഭാര്യ ജിനോ ജോസ് (35) കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സസയിലിരിക്കെ മരിച്ചത്. ജിനോയുടെ മരണത്തിന് പീഡനമാണെന്ന് കാട്ടി സഹോദരന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോസിനും അമ്മ മേരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനാല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നില്ല. കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവിടെയെത്തി ജോസിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ ജോസിനെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.