കല്ല്യാണ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റില്‍

കാഞ്ഞങ്ങാട്: കല്ല്യാണ വീട്ടില്‍ നിന്ന് ആറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്തു. വിറ്റ സ്വര്‍ണ്ണം കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ നിന്നും കണ്ടെത്തി. പരപ്പ മൂലപ്പാറയിലെ സമീറയെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്നും 2,10,000 രൂപ കണ്ടെടുത്തു. ബേക്കല്‍ പള്ളിക്കരയിലെ തായത്ത് ഹൗസില്‍ ടി.അബ്ദുള്‍ വാഹിദിന്റെ ഭാര്യ ഹസീനയുടെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച ഹസീനയുടെ പരപ്പ പട്‌ളത്തെ തറവാട്ട് വീട്ടില്‍ നടന്ന കല്ല്യാണചടങ്ങിനിടെയാണ് മൂന്ന് സ്വര്‍ണവളകള്‍ അടങ്ങിയപെട്ടി നഷ്ടപ്പെട്ടത്. ഹസനയുടെ സഹോദരന്റെ മകളുടെ […]

കാഞ്ഞങ്ങാട്: കല്ല്യാണ വീട്ടില്‍ നിന്ന് ആറ് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്തു. വിറ്റ സ്വര്‍ണ്ണം കാഞ്ഞങ്ങാട്ടെ ജ്വല്ലറിയില്‍ നിന്നും കണ്ടെത്തി. പരപ്പ മൂലപ്പാറയിലെ സമീറയെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്നും 2,10,000 രൂപ കണ്ടെടുത്തു.
ബേക്കല്‍ പള്ളിക്കരയിലെ തായത്ത് ഹൗസില്‍ ടി.അബ്ദുള്‍ വാഹിദിന്റെ ഭാര്യ ഹസീനയുടെ പരാതിയിലാണ് കേസെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച ഹസീനയുടെ പരപ്പ പട്‌ളത്തെ തറവാട്ട് വീട്ടില്‍ നടന്ന കല്ല്യാണചടങ്ങിനിടെയാണ് മൂന്ന് സ്വര്‍ണവളകള്‍ അടങ്ങിയപെട്ടി നഷ്ടപ്പെട്ടത്. ഹസനയുടെ സഹോദരന്റെ മകളുടെ കല്ല്യാണത്തിന് ധരിക്കാനായി കൊണ്ടുവന്ന സ്വര്‍ണ്ണം തറവാട്ടുവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ പടിയിലായിരുന്നു വച്ചിരുന്നത്.
സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷി ച്ച മുറിക്കകത്ത് യുവതിയെ സംശയാസ്പദമായി കണ്ടിരുന്നു.
അതേസമയം സംഭവത്തിനു പിറ്റേദിവസം തന്നെ യുവതിയേയും രണ്ട് കുട്ടികളേയും ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. വെള്ളരിക്കുണ്ട് എസ്.ഐ എം.പി വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ണൂരില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Related Articles
Next Story
Share it