മകളുടെ വിവാഹവേദി സാക്ഷി; വയനാട് ഫണ്ടിലേക്ക് ഒരുലക്ഷം രൂപ നല്‍കി കെ.എം.സി.സി നേതാവ്
കാസര്‍കോട്: മകളുടെ കല്യാണ പന്തലില്‍ വെച്ച്, വയനാട് ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ ഒരുലക്ഷം രൂപ സംഭാവന ചെയ്ത് കെ.എം.സി.സി നേതാവ്. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ടും പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ എം.എസ്. ഹമീദാണ് തുക നല്‍കിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്ത വയനാട് പുനരധിവാസ ഫണ്ടിലേക്കുള്ള തന്റെ സംഭാവനയായി ഒരുലക്ഷം രൂപ കല്യാണ പന്തലില്‍ വെച്ച് കൈമാറുകയായിരുന്നു. ഹമീദിന്റെ മകള്‍ ഫാത്തിമത്ത് തന്‌സിയും വരന്‍ ഷംസാദും തമ്മിലുള്ള വിവാഹവേദിയില്‍ വെച്ചാണ് […]

കാസര്‍കോട്: മകളുടെ കല്യാണ പന്തലില്‍ വെച്ച്, വയനാട് ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ ഒരുലക്ഷം രൂപ സംഭാവന ചെയ്ത് കെ.എം.സി.സി നേതാവ്. ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ടും പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ എം.എസ്. ഹമീദാണ് തുക നല്‍കിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്ത വയനാട് പുനരധിവാസ ഫണ്ടിലേക്കുള്ള തന്റെ സംഭാവനയായി ഒരുലക്ഷം രൂപ കല്യാണ പന്തലില്‍ വെച്ച് കൈമാറുകയായിരുന്നു. ഹമീദിന്റെ മകള്‍ ഫാത്തിമത്ത് തന്‌സിയും വരന്‍ ഷംസാദും തമ്മിലുള്ള വിവാഹവേദിയില്‍ വെച്ചാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നല്‍കിയത്. കാസര്‍കോട് സി.എച്ച് സെന്റര്‍ ജനറല്‍ കണ്‍വീനറും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ടുമായ മാഹിന്‍ കേളോട്ടിന്റെ സഹോദരി പുത്രിയാണ് വധു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സി.എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍, ട്രഷറര്‍ മുനീര്‍ ഹാജി, കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് കരീം ചേലേരി, ജനറല്‍ സെക്രട്ടറി സഹദുല്ല, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, കെ. നീലകണ്ഠന്‍, എം.സി പ്രഭാകരന്‍, കെ.എം.സി.സി നേതാക്കളായ സലാം കന്യപ്പാടി, ടി.ആര്‍ ഹനീഫ്, റഷീദ് ഹാജി കല്ലിങ്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.