ടൂറിസം പദ്ധതികളില്‍ ഇടം പിടിക്കാതെ<br>മൊഗ്രാല്‍ പുഴയോരവും കടലോരവും

മൊഗ്രാല്‍: വിനോദസഞ്ചാര മേഖലയില്‍ അനന്തസാധ്യതകളുള്ള മൊഗ്രാല്‍ പുഴയോരവും കടലോരവും ജില്ലയിലെ ടൂറിസം പദ്ധതികളില്‍ ഇടം പിടിക്കാതെ പോകുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. മൊഗ്രാലിലെ വിവിധ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട് കിലോ മീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്നതാണ് വിശാലമായ മൊഗ്രാല്‍ പുഴയോരം. പുഴയ്ക്ക് നടുവിലുള്ള തുരുത്തുകള്‍ പുഴയുടെ ഭംഗി വിളിച്ചോതുന്നു.മൊഗ്രാല്‍ നാങ്കി മുതല്‍ കൊപ്പളം വരെയുള്ള വിശാലമായ കടലോരം ടൂറിസം വികസനത്തിന് ഏറെ അനുയോജ്യമാണ്. കോവിഡ് കാലത്തിനു മുമ്പ് പ്രദേശവാസികള്‍ മുന്‍കൈയെടുത്ത് കടലോരത്ത് ജനങ്ങളെ ആകര്‍ഷിക്കാന്‍ മാസങ്ങളോളം 'ബീച്ച് ഫെസ്റ്റ്'കളൊക്കെ സംഘടിപ്പിച്ചിരുന്നു. മൊഗ്രാല്‍ […]

മൊഗ്രാല്‍: വിനോദസഞ്ചാര മേഖലയില്‍ അനന്തസാധ്യതകളുള്ള മൊഗ്രാല്‍ പുഴയോരവും കടലോരവും ജില്ലയിലെ ടൂറിസം പദ്ധതികളില്‍ ഇടം പിടിക്കാതെ പോകുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം. മൊഗ്രാലിലെ വിവിധ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട് കിലോ മീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്നതാണ് വിശാലമായ മൊഗ്രാല്‍ പുഴയോരം. പുഴയ്ക്ക് നടുവിലുള്ള തുരുത്തുകള്‍ പുഴയുടെ ഭംഗി വിളിച്ചോതുന്നു.
മൊഗ്രാല്‍ നാങ്കി മുതല്‍ കൊപ്പളം വരെയുള്ള വിശാലമായ കടലോരം ടൂറിസം വികസനത്തിന് ഏറെ അനുയോജ്യമാണ്. കോവിഡ് കാലത്തിനു മുമ്പ് പ്രദേശവാസികള്‍ മുന്‍കൈയെടുത്ത് കടലോരത്ത് ജനങ്ങളെ ആകര്‍ഷിക്കാന്‍ മാസങ്ങളോളം 'ബീച്ച് ഫെസ്റ്റ്'കളൊക്കെ സംഘടിപ്പിച്ചിരുന്നു. മൊഗ്രാല്‍ പുഴയോര ടൂറിസം പദ്ധതികളുടെ സാധ്യതകള്‍ ജില്ലയിലെ ടൂറിസം വകുപ്പ് അധികൃതര്‍ നേരിട്ട് മനസിലാക്കിയതുമാണ്.
ടൂറിസം പദ്ധതികളില്‍ മൊഗ്രാലിനെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞവര്‍ഷം ടൂറിസം ദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി പുഴയിലെ തിരുത്തില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മൊഗ്രാലിലെ പുഴയോരത്തും കടലോരത്തും ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles
Next Story
Share it