വിദേശ കളിക്കാര്‍ ഇല്ലാത്ത ഐ.പി.എല്‍ സയിദ് മുഷ്താഖ് അലി ട്രോഫി പോലെയാകും: വൃദ്ധിമാന്‍ സാഹ

ന്യൂഡെല്‍ഹി: വിദേശ കളിക്കാര്‍ ഇല്ലാത്ത ഐപിഎല്‍ സയിദ് മുഷ്താഖ് അലി ട്രോഫി പോലെയാകുമെന്ന് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. ഐ.പി.എല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നതിലും സാഹ സംശയം പ്രകടിപ്പിച്ചു. ഐപിഎല്ലിലെ ഭൂരിഭാഗം വിദേശ കളിക്കാരും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വിന്‍ഡിസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്. അതിനാല്‍ ഈ വര്‍ഷം ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്. വിദേശ കളിക്കാരില്ലെങ്കില്‍ ഐ.പി.എല്‍ എന്നത് കുറച്ച് മെച്ചപ്പെട്ട സയിദ് മുഷ്താഖ് അലി ട്രോഫി പോലെയാവും, സാഹ പറഞ്ഞു. […]

ന്യൂഡെല്‍ഹി: വിദേശ കളിക്കാര്‍ ഇല്ലാത്ത ഐപിഎല്‍ സയിദ് മുഷ്താഖ് അലി ട്രോഫി പോലെയാകുമെന്ന് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. ഐ.പി.എല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നതിലും സാഹ സംശയം പ്രകടിപ്പിച്ചു. ഐപിഎല്ലിലെ ഭൂരിഭാഗം വിദേശ കളിക്കാരും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വിന്‍ഡിസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്. അതിനാല്‍ ഈ വര്‍ഷം ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നതില്‍ എനിക്ക് സംശയമുണ്ട്. വിദേശ കളിക്കാരില്ലെങ്കില്‍ ഐ.പി.എല്‍ എന്നത് കുറച്ച് മെച്ചപ്പെട്ട സയിദ് മുഷ്താഖ് അലി ട്രോഫി പോലെയാവും, സാഹ പറഞ്ഞു.

സ്‌ക്വാഡില്‍ അഴിച്ചുപണി നടത്തുന്നതിന് മുമ്പ് ഓരോ കളിക്കാരനും നാലഞ്ച് മത്സരങ്ങള്‍ നല്‍കണം. ഏതാനും മത്സരങ്ങളില്‍ ഏതൊരു താരവും പരാജയപ്പെട്ടേക്കാം. എന്നാല്‍ തുടരെ ലൈന്‍ അപ്പില്‍ മാറ്റം വരുത്തിക്കൊണ്ടിരുന്നാല്‍ ശരിയാവില്ല. ഹൈദരാബാദ് മാത്രമല്ല. ഏതൊരു ടീമും തങ്ങളുടെ ബെസ്റ്റ് ഇലവനെ കണ്ടെത്തി നാലഞ്ച് മത്സരങ്ങള്‍ കളിപ്പിക്കണം. എന്നിട്ടും ശരിയാവുന്നില്ലെങ്കില്‍ മാറ്റങ്ങള്‍ വരുത്താം. സാഹ പറഞ്ഞു.

എന്നാല്‍ ഇതിലെല്ലാം തീരുമാനമെടുക്കേണ്ടത് മാനേജ്‌മെന്റ് ആണ്. നമുക്കതില്‍ അധികമൊന്നും ചെയ്യാനില്ല. മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിന് മുമ്പ് അവര്‍ എന്നോട് പറഞ്ഞു, ഞാന്‍ പ്ലേയിംഗ് ഇലവനില്‍ ഇല്ലെന്ന്. എന്നാല്‍ അത് സംബന്ധിച്ച് ഒരു ചര്‍ച്ചയും ഞങ്ങള്‍ക്കിടയില്‍ നടന്നില്ല. ടീം എങ്ങനെ പെര്‍ഫോം ചെയ്യും എന്നത് അനുസരിച്ച് ഇരിക്കും ടീമിലെ എന്റെ സാധ്യതകള്‍ ഇനി, സാഹ പറഞ്ഞു.

Related Articles
Next Story
Share it