മനസ് തുറക്കാതെ കെ. സുരേന്ദ്രന്‍; മഞ്ചേശ്വരത്ത് മത്സരിക്കണമെന്ന ആവശ്യം ശക്തമാവുന്നു

കാസര്‍കോട്: ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം രണ്ട് നാളുകള്‍ക്കകം ഉണ്ടായേക്കും. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനത്തിന് ഇന്ന് തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിച്ച ശേഷം അന്തിമ ലിസ്റ്റിറക്കും. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ചോദിക്കുമ്പോള്‍ നേതാക്കള്‍ തന്ത്രപരമായ മൗനം പാലിക്കുകയാണ്. കെ. സുരേന്ദ്രന്‍ കോന്നിയിലോ കഴക്കൂട്ടത്തോ മത്സരിച്ചേക്കുമെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന ആസ്ഥാനത്തുനിന്നുള്ള വാര്‍ത്തകളില്‍ പറയുന്നതെങ്കിലും അദ്ദേഹത്തെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കങ്ങളും ഇല്ലാതില്ല. 2016ല്‍ ചുണ്ടിനും കപ്പിനുമിടയില്‍ വെച്ചാണ് സുരേന്ദ്രന് വിജയം […]

കാസര്‍കോട്: ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം രണ്ട് നാളുകള്‍ക്കകം ഉണ്ടായേക്കും. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനത്തിന് ഇന്ന് തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിച്ച ശേഷം അന്തിമ ലിസ്റ്റിറക്കും. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ചോദിക്കുമ്പോള്‍ നേതാക്കള്‍ തന്ത്രപരമായ മൗനം പാലിക്കുകയാണ്. കെ. സുരേന്ദ്രന്‍ കോന്നിയിലോ കഴക്കൂട്ടത്തോ മത്സരിച്ചേക്കുമെന്നാണ് ബി.ജെ.പിയുടെ സംസ്ഥാന ആസ്ഥാനത്തുനിന്നുള്ള വാര്‍ത്തകളില്‍ പറയുന്നതെങ്കിലും അദ്ദേഹത്തെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കങ്ങളും ഇല്ലാതില്ല. 2016ല്‍ ചുണ്ടിനും കപ്പിനുമിടയില്‍ വെച്ചാണ് സുരേന്ദ്രന് വിജയം നഷ്ടപ്പെട്ടത്. മുസ്ലിം ലീഗിനെ പി.ബി. അബ്ദുല്‍ റസാഖിനോട് വെറും 89 വോട്ടിന്റെ തോല്‍വിയാണ് അദ്ദേഹത്തിന് അന്ന് നേരിട്ടത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നന്നേ പിന്നോട്ട് പോയി. 7000ത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ എം.സി. ഖമറുദ്ദീന്റെ വിജയം.
കാസര്‍കോട്ട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് മത്സരിക്കാനാണ് സാധ്യത. സുരേന്ദ്രന്‍ ഇങ്ങോട്ട് വരുന്നില്ലെങ്കില്‍ ശ്രീകാന്തിനെ മഞ്ചേശ്വരത്ത് നിര്‍ത്തിയേക്കും. പ്രമീളാ സി. നായ്കിന്റെ പേരും കാസര്‍കോട്ട് പരിഗണനയിലുണ്ട്. മുസ്ലിം ലീഗിന്റെയും ഇടതുമുന്നണിയുടെയും സ്ഥാനാര്‍ത്ഥികളെ അറിഞ്ഞ ശേഷം പ്രഖ്യാപനം നടത്താം എന്ന ചിന്തയിലാണ് ബി.ജെ.പിയുള്ളത്.

Related Articles
Next Story
Share it