കോവിഡിനെ പേടിക്കാതെ നിങ്ങളുടെ പോക്ക് എങ്ങോട്ട്
കാലം കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പിടിയിലമര്‍ന്ന് ദിവസവും നൂറുക്കണക്കിന് ജീവനുകള്‍ പൊലിഞ്ഞു പോകുന്ന നമ്മുടെ നാട്ടിലെ ജനസമൂഹമേ, നിങ്ങളുടെ പോക്ക് എങ്ങോട്ടാണ്? വീടിന്റെ പടിവാതിലില്‍വരെ കൊറോണ എത്തിയിട്ടും നമുക്ക് ഒരു കുലുക്കമോ, അതിലുപരി ഒരു കടുക് മണി പോലും ഭയമോ ഇല്ലാതെ പുറത്തിറങ്ങി നടക്കുന്നു. പൊലീസുകാരും ആരോഗ്യ വകുപ്പധികാരികളും സര്‍ക്കാറും നമുക്കുവേണ്ടി, നമ്മുടെ ജീവന് സംരക്ഷിക്കുന്നതിന് വേണ്ടി ചൂടിന്റെ കാഠിന്യം സഹിച്ചും ബോധവല്‍ക്കരണം നടത്തിയിട്ടും നമ്മള് ചെവിക്കൊള്ളാതിരുന്നാല്‍ നഷ്ടം നമുക്കുതന്നെയെന്ന് ഓര്‍ക്കുക. തിരക്ക് കൂട്ടി ആവശ്യത്തിനും അനാവശ്യത്തിനും […]
കാലം കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പിടിയിലമര്‍ന്ന് ദിവസവും നൂറുക്കണക്കിന് ജീവനുകള്‍ പൊലിഞ്ഞു പോകുന്ന നമ്മുടെ നാട്ടിലെ ജനസമൂഹമേ, നിങ്ങളുടെ പോക്ക് എങ്ങോട്ടാണ്? വീടിന്റെ പടിവാതിലില്‍വരെ കൊറോണ എത്തിയിട്ടും നമുക്ക് ഒരു കുലുക്കമോ, അതിലുപരി ഒരു കടുക് മണി പോലും ഭയമോ ഇല്ലാതെ പുറത്തിറങ്ങി നടക്കുന്നു. പൊലീസുകാരും ആരോഗ്യ വകുപ്പധികാരികളും സര്‍ക്കാറും നമുക്കുവേണ്ടി, നമ്മുടെ ജീവന് സംരക്ഷിക്കുന്നതിന് വേണ്ടി ചൂടിന്റെ കാഠിന്യം സഹിച്ചും ബോധവല്‍ക്കരണം നടത്തിയിട്ടും നമ്മള് ചെവിക്കൊള്ളാതിരുന്നാല്‍ നഷ്ടം നമുക്കുതന്നെയെന്ന് ഓര്‍ക്കുക. തിരക്ക് കൂട്ടി ആവശ്യത്തിനും അനാവശ്യത്തിനും […]
കാലം കൊറോണയുടെ രണ്ടാം തരംഗത്തിന്റെ പിടിയിലമര്‍ന്ന് ദിവസവും നൂറുക്കണക്കിന് ജീവനുകള്‍ പൊലിഞ്ഞു പോകുന്ന നമ്മുടെ നാട്ടിലെ ജനസമൂഹമേ, നിങ്ങളുടെ പോക്ക് എങ്ങോട്ടാണ്?
വീടിന്റെ പടിവാതിലില്‍വരെ കൊറോണ എത്തിയിട്ടും നമുക്ക് ഒരു കുലുക്കമോ, അതിലുപരി ഒരു കടുക് മണി പോലും ഭയമോ ഇല്ലാതെ പുറത്തിറങ്ങി നടക്കുന്നു.
പൊലീസുകാരും ആരോഗ്യ വകുപ്പധികാരികളും സര്‍ക്കാറും നമുക്കുവേണ്ടി, നമ്മുടെ ജീവന് സംരക്ഷിക്കുന്നതിന് വേണ്ടി ചൂടിന്റെ കാഠിന്യം സഹിച്ചും ബോധവല്‍ക്കരണം നടത്തിയിട്ടും നമ്മള് ചെവിക്കൊള്ളാതിരുന്നാല്‍ നഷ്ടം നമുക്കുതന്നെയെന്ന് ഓര്‍ക്കുക.
തിരക്ക് കൂട്ടി ആവശ്യത്തിനും അനാവശ്യത്തിനും പലയിടത്തും പോയി വരുമ്പോള്‍ നിങ്ങളുടെ കൂടെ ഒരാളും കൂടി ഉണ്ടാവും. അതാണ് കൊറോണ. വീട്ടിലെ വൃദ്ധരായവര്‍ക്കും കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും പകരുന്ന ഒരുതരം വൈറസാണത്. അതി തീവ്രതയേറിയ വൈറസിന് നമ്മുടെ ജീവനുകളെ അപഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരില്ല. നമ്മുടെ കൂടെ പഠിച്ചവരും കൂടെ കളിച്ചവരും ബന്ധുക്കളുമായ പലരും കോവിഡ് പിടിപ്പെട്ട് മരണത്തിന് കീഴടങ്ങിയപ്പോള്‍ ഒരു നോക്ക് കാണാന്‍ കഴിയാതെ ദുഃഖം മനസ്സില്‍ അടക്കിപ്പിടിച്ച് നിന്ന് കണ്ണീര് വാര്ക്കുകയായിരുന്നില്ലേ... എന്നിട്ടുമെന്തേ നാം പഠിക്കുന്നില്ല..? ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോഴും അതിനെ മറികടന്ന് നാം ബൈക്കിലും കാറിലും ടൗണിലൂടെ കറങ്ങിനടന്ന് ആനന്ദിക്കുന്നു. അതിന്റെ പിന്നിലെ വിപത്തിനേയും ആപത്തിനേയും കുറിച്ച് ചിന്തിക്കാറില്ല. അതിനിടയിലാണ് സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും പലകാര്യങ്ങളും പറഞ്ഞ് തിടുക്കം കൂട്ടി ചന്തകളിലേക്ക് ഓടുന്നത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും കടകമ്പോളങ്ങളില്‍ പോകണം. കൊറോണയാണോ മഹാമാരിയാണോ അതൊന്നും പ്രശ്നമുള്ള കാര്യമല്ല എന്ന് ചിന്തിക്കുന്നവര്‍ കണ്ണുകള്‍ തുറക്കാത്തതെന്തേ?
പൊലീസുകാരും ആരോഗ്യവകുപ്പും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുന്നതിന് കര്‍ശന പരിശോധനകള്‍ നടത്തുമ്പോഴും അതിനിടയിലൂടെ കടന്നു കയറ്റം നടത്തുന്നവരുണ്ട്. രാജ്യത്ത് ദിനംപ്രതി ആയിരക്കണക്കിന് ജീവനുകളാണ് പൊലിഞ്ഞുപോകുന്നത്. നമ്മുടെ സംസ്ഥാനത്ത് മുപ്പത്തഞ്ചായിരവും നാല്പതിനായിരവും കോവിഡ് കേസുകള്‍ നിത്യവും വാര്‍ത്തകളില്‍ നിറയുന്നത് കാണാതെ പോവുകയാണോ? ആസ്പത്രികളെല്ലാം നിറഞ്ഞ് ബെഡ്ഡില്ലാതെ വലയുന്നവര്‍, ജീവവായുവിന് വേണ്ടി നിലവിളിക്കുന്നവര്‍ ഇതെല്ലാം കാണുമ്പോഴും ഹൃദയത്തിനെ അടക്കി നിര്‍ത്താനാവുന്നില്ല. ഊണും ഉറക്കവുമില്ലാതെ സ്വന്തം ജീവന് പോലും പണയപ്പെടുത്തി അധികാരികള്‍ ചൂട് സഹിച്ച് ജനസമൂഹത്തിന് വേണ്ടി, അവരുടെ ജീവനുകളെ സംരക്ഷിക്കാന്‍ വേണ്ടി ബോധവല്കരണങ്ങള് നടത്തുമ്പോള്‍ നമ്മളും അവരോടൊപ്പം സഹകരിക്കുകയാണ് വേണ്ടത്. കൊറോണ എന്ന തീവ്ര മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കാന്‍, അതില്‍ നിന്നും രക്ഷ നേടാന്‍ മുഖാവരണം ധരിക്കുകയും നിയമം പാലിക്കുകയും ചെയ്താല്‍ നമുക്കും നമ്മുടെ നാടിനും നല്ലതാണ്. അതുകൊണ്ട് നാം സ്വയം സുരക്ഷിതരാവുക, ജാഗ്രത പുലര്‍ത്തുക. നമ്മുടെ ആരോഗ്യം സുരക്ഷിതമാണെങ്കില്‍ നാളേയും ജീവിക്കാം. നിയമങ്ങളേയും നിയമാധികാരികളേയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയാല്‍ നഷ്ടം സംഭവിക്കുന്നത് നമുക്ക് മാത്രമായിരിക്കും. മാന്യമഹാജനങ്ങളെ നിങ്ങള്‍ക്കും കുടുംബത്തിനും നാളേയും ജീവിക്കാന്‍ ആഗ്രഹവും ആശയുമില്ലേ. എന്നാല്‍ നമ്മള് സഹകരിച്ചാലെ അതിന് സാധിക്കുകയുള്ളൂ. കൊറോണയുടെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ തീവ്രതയേറിയ രണ്ടാം തരംഗം രാജ്യത്തിനേയും നമ്മുടെ നാടിനേയും പിടിച്ചു കുലുക്കുകയാണ്. പലരും പേടിച്ച് വിറങ്ങലിച്ച് വീട്ടിലിരിക്കുമ്പോള്‍ ചുരുക്കം ചിലര്‍ ഞാനൊന്നും അറിഞ്ഞില്ല രാമനാരായണ എന്ന മട്ടില്‍ പുറത്തിറങ്ങി വിലസുകയാണ്. പുറത്തിറങ്ങിയാല്‍ വെടിവെക്കുമെന്ന നിയമം വന്നാലും പുറത്തിറങ്ങും, അവിടെ വെടിവെക്കുന്നുണ്ടോയെന്ന് നോക്കാന്‍. വീടിനകത്തിരിക്കുന്നവരോട് പോലും മുഖാവരണം (മാസ്ക്) ധരിക്കാന്‍ ആരോഗ്യവകുപ്പധികാരികള് പറയുന്നുണ്ടെങ്കില്‍ രണ്ടാം തരംഗ കൊറോണയ്ക്ക് എത്ര തീവ്രതയുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. എല്ലാ നിയമങ്ങളും ജനനന്മയ്ക്ക് വേണ്ടിയാണെന്ന് ഓര്‍ക്കുക.