മോട്ടോര്‍ പമ്പ് കവര്‍ന്ന കേസില്‍ യുവാവ് മണിക്കൂറുകള്‍ക്കകം പിടിയിലായി

കാഞ്ഞങ്ങാട്: വീട്ടില്‍ നിന്നും മോട്ടോര്‍ പമ്പ് കവര്‍ന്ന യുവാവിനെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു. ഗാര്‍ഡര്‍ വളപ്പിലെ ആബിദ് (29) ആണ് അറസ്റ്റിലായത്. അജാനൂര്‍ പഞ്ചായത്തംഗം ഇട്ടമ്മലിലെ അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്. മുറ്റത്താണ് മോട്ടോര്‍ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. കേസെടുത്ത പൊലീസ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടുകയായിരുന്നു. ഹോസ്ദുര്‍ഗ് എസ്.ഐ കെ. രാജീവന്‍, പൊലീസുകാരായ രതീഷ്, രജീഷ്, അജയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മോഷണ മുതലും കണ്ടെടുത്തു.

Related Articles
Next Story
Share it