കുന്താപുരം: മുത്തച്ഛന്റെ മരണവിവരമറിഞ്ഞ്വീട്ടിലേക്ക് പുറപ്പെട്ട മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ കൊച്ചുമകന് ബൈക്കപകടത്തില്‍ മരിച്ചു. റിട്ട. അധ്യാപകനായ കുന്താപുരം ഷെഡിമനെയിലെ നാരായണ്‍ പൂജാരിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. നാരായണ്‍ പൂജാരിയുടെ മകളുടെ മകന് നിശാന്ത പൂജാരി(23)യാണ് ബൈക്കപകടത്തില്‍ മരിച്ചത്. നിശാന്തപൂജാരി ചാമരാജനഗര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് നാരായണ്‍ പൂജാരി മരിച്ചു. മുത്തച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് ചാമരാജനഗറില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ട നിശാന്ത ചാമരാജനഗര്‍ താലൂക്കിലെ പന്യാടഹുണ്ടിക്ക് സമീപമുണ്ടായ ബൈക്കപകടത്തിലാണ് മരിച്ചത്. ഹൈവേയില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ മുക്കാല്‍ മണിക്കൂറിന് ശേഷമാണ് ആളുകള്‍ അപകടവിവരം അറിഞ്ഞത്. പിന്നീട് നിഷാന്തിന്റെ മൃതദേഹം ഷെഡിമനെയിലെ വീട്ടിലെത്തിച്ചു. മുത്തച്ഛന്റെയും ചെറുമകന്റെയും മൃതദേഹങ്ങള്‍ പരസ്പരം അടുക്കിവെച്ച ചിതകളില്‍ സംസ്കരിച്ചു.