മഞ്ഞില്‍ പൊതിഞ്ഞ കാഴ്ചകളുമായി<br>മഞ്ഞംപൊതിക്കുന്ന്‌

കോടമഞ്ഞിന്‍ കണങ്ങള്‍ പതിച്ച പുല്‍മേടുകളിലൂടെ നടന്നു പോകുമ്പോള്‍ കാണുന്ന ദൃശ്യചാരുത തന്നെയാണ് മഞ്ഞംപൊതിക്കുന്നിനെ വ്യത്യസ്തമാക്കുന്നത്. കാസര്‍കോടിന്റെ വിനോദ സഞ്ചാര പട്ടികയില്‍ ഇതിനോടകം ഇടം പിടിച്ച മഞ്ഞംപൊതിക്കുന്നിലേക്ക് കാഞ്ഞങ്ങാടു നിന്ന് മാവുങ്കാല്‍ വഴി അഞ്ച് കിലോമീറ്റര്‍ ദൂരമാണുള്ളത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ സുന്ദര ഭൂപ്രദേശത്തേക്ക് മാവുങ്കാലില്‍ നിന്ന് ആനന്ദാശ്രമം വഴിയും കല്യാണ്‍ റോഡ് വഴിയും പോകാവുന്നതാണ്. ചുറ്റുമായുള്ള സമതല പ്രദേശത്ത് ഒരു മണ്‍കൂന പോലെ ഈ കുന്നിനെ തോന്നാം.താഴ്വാരത്തൂ നിന്നു മുകളിലേക്ക് സാമാന്യം വീതിയുള്ള പാതയുണ്ട്. പ്രവേശന കവാടത്തില്‍ […]

കോടമഞ്ഞിന്‍ കണങ്ങള്‍ പതിച്ച പുല്‍മേടുകളിലൂടെ നടന്നു പോകുമ്പോള്‍ കാണുന്ന ദൃശ്യചാരുത തന്നെയാണ് മഞ്ഞംപൊതിക്കുന്നിനെ വ്യത്യസ്തമാക്കുന്നത്. കാസര്‍കോടിന്റെ വിനോദ സഞ്ചാര പട്ടികയില്‍ ഇതിനോടകം ഇടം പിടിച്ച മഞ്ഞംപൊതിക്കുന്നിലേക്ക് കാഞ്ഞങ്ങാടു നിന്ന് മാവുങ്കാല്‍ വഴി അഞ്ച് കിലോമീറ്റര്‍ ദൂരമാണുള്ളത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ സുന്ദര ഭൂപ്രദേശത്തേക്ക് മാവുങ്കാലില്‍ നിന്ന് ആനന്ദാശ്രമം വഴിയും കല്യാണ്‍ റോഡ് വഴിയും പോകാവുന്നതാണ്. ചുറ്റുമായുള്ള സമതല പ്രദേശത്ത് ഒരു മണ്‍കൂന പോലെ ഈ കുന്നിനെ തോന്നാം.
താഴ്വാരത്തൂ നിന്നു മുകളിലേക്ക് സാമാന്യം വീതിയുള്ള പാതയുണ്ട്. പ്രവേശന കവാടത്തില്‍ മഞ്ഞംപൊതിക്കുന്നില്‍പോകുന്നവര്‍ പാലിക്കേണ്ട നിയമങ്ങളടങ്ങിയ ബോര്‍ഡു കാണാം. മഞ്ഞംപൊതിക്കുന്ന് സംരക്ഷണ സമിതിയുടെ പേരിലുള്ളതാണ് ഈ ബോര്‍ഡ്. പ്ലാസ്റ്റിക്കും മറ്റും ഈ മേഖലയില്‍ ഉപേക്ഷിക്കുവാന്‍ പാടില്ല. മഞ്ഞംപൊതിക്കുന്നിനെ അതേ രീതിയില്‍ സംരക്ഷിക്കേണ്ടതിനാല്‍ നിയമങ്ങള്‍ പാലിക്കുക ഏവരുടേയും കര്‍ത്തവ്യമാണ്. കുന്ന് കയറി മുകളിലെത്തിയാല്‍ വിശാലമായ ലൊക്കേഷന്‍ കാണാം. വാഹനങ്ങളില്‍ നിന്നിറങ്ങി കുന്നിനെ വലം വെക്കാം. കുന്നിലെ ഓരോ ലൊക്കേഷനും ഓരോ കാഴ്ചകളാണ് സമ്മാനിക്കുന്നത്. വീടടക്കമുള്ള കെട്ടിടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, റോഡുകള്‍ തുടങ്ങിയ സമീപകാഴ്ചകള്‍ മുതല്‍ അതി മനോഹര വിദൂരകാഴ്ചകള്‍ വരെ ഈ കുന്നില്‍ നിന്ന് ദര്‍ശിക്കാം. പല കൂട്ടങ്ങളിലായി പല സ്ഥലത്ത് സൗന്ദര്യം ആസ്വദിക്കുന്നവരെ കാണാം. ദീര്‍ഘ കാന്‍വസാണ് ഇവിടെ പ്രകൃതി ഒരുക്കിയിട്ടുള്ളത്. കോടമഞ്ഞിന്‍ കണങ്ങള്‍ ആകാശത്തിലൂടെയൊഴുകി പുല്‍നാമ്പുകളെ സ്പര്‍ശിക്കുന്ന രംഗം വിവരണാതീതമാണ്. പ്രകൃതി തന്നില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന സൗന്ദര്യം മുഴുവന്‍ പുറത്തെടുത്ത അവസ്ഥ. ചില സമയങ്ങളില്‍ വീശിയടിക്കുന്ന തണുത്ത കാറ്റും മറ്റൊരനുഭൂതിയാണ്. തിരക്കുപിടിച്ച ജീവിതത്തില്‍ സ്വസ്ഥമായി ശാന്തതയോടെ മണിക്കൂറുകളോളം ചെലവഴിക്കുവാന്‍ പറ്റിയ സ്ഥലം. പുല്‍ച്ചെടികള്‍ക്കൊപ്പം അങ്ങിങ്ങായി മരങ്ങളേയും കാണാം. പൊതുവെ രാവിലെയും വൈകുന്നേരവുമാണ് കൂടുതല്‍ അനുയോജ്യം. ട്രക്കിങ്ങിനും കല്യാണ ഫോട്ടോ ഷൂട്ടിനും മറ്റുമായി ധാരാളം പേര്‍ ഇവിടെയെത്താറുണ്ട്.
മഞ്ഞ് പൊതിഞ്ഞ കുന്ന് മഞ്ഞംപൊതിക്കുന്നെന്ന് മനസ്സിലാക്കാം. രാമായണ കഥയുമായി ബന്ധപ്പെട്ട ഐതിഹ്യവും ഈ കുന്നിന്റെ സംബന്ധിച്ചുണ്ട്. രാമ രാവണ യുദ്ധസമയത്ത് ഹനുമാന്‍ മൃതസജ്ജീവനി തേടി മലയില്‍ പോയെന്നും ചെടി ഏതെന്നറിയാത്തപ്പോള്‍ മലയെ തന്നെ എടുത്തു, വരികയും ചെയ്തു. വരുന്ന വഴിയില്‍ മലയുടെ ഭാഗം വീണുണ്ടായതാണ് മഞ്ഞംപൊതിക്കുന്നെന്ന് വിശ്വാസം.
കുന്നിന്റെ മുകള്‍ഭാഗത്തായി ശ്രീ വീരമാരുതി ക്ഷേത്രം കാണാം. ഉയര്‍ന്ന പ്രദേശത്തുള്ള ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ചകള്‍ അതി മനോഹരമാണ്. മല മുകളില്‍ ഹനുമാന്‍ സ്വാമിയുടെ വിഗ്രഹം കളഞ്ഞുകിട്ടിയതു വഴി ഇവിടെ ഹനുമാന്‍ സ്വാമി ചൈതന്യമുണ്ടെന്നറിഞ്ഞ ഭക്തരായ നാട്ടുകാര്‍ ക്ഷേത്രം പണിയുകയായിരുന്നു. ക്ഷേത്രത്തിന്റെ താഴ്വാരത്തായി ശ്രീരാമ ക്ഷേത്രവുമുണ്ട്. കുന്നിന്റെ മറ്റൊരു വശത്തായി ചിരുതേയി ഗുഹയും കാണാം. ഇവിടെ ചിരുതേയി എന്നു പേരായ ഒരു സ്ത്രീ വര്‍ഷങ്ങളോളം താമസിച്ചിരുന്നുവെന്ന് ഐതിഹ്യം.
വൃത്തിയോടെ സംരക്ഷിക്കുന്ന മഞ്ഞംപൊതിക്കുന്നും പരിസരവും നരുക്ക് പ്രകൃതിയെ കുറിച്ചറിയാനും ആസ്വദിക്കാനുമുള്ള മാതൃകകളാണ്. അതുകൊണ്ട് തന്നെ മഞ്ഞംപൊതിക്കുന്നിലെ കാഴ്ചകള്‍ പ്രകൃതിയുടെ മടിത്തട്ടിലിരുന്നുളള അനുഭവമായി തോന്നാം.

-രാജന്‍ മുനിയൂര്‍

Related Articles
Next Story
Share it