കോവിഡിന്റെ കയ്പ്പുകാലത്ത് പഠനത്തിന്റെ മധുരവുമായി 'മിഠായിപ്പൊതി'

മായിപ്പാടി: കൊറോണക്കാലം ദുരിതത്തിലാഴ്ത്തിയ രക്ഷിതാക്കള്‍ക്ക് പഠനസഹായത്തിന്റെ മധുര സഹകരണവുമായി മിഠായിപ്പൊതി എന്ന പേരില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റൊരുക്കി ഡയറ്റ് മായിപ്പാടി ലാബ് സ്‌കൂള്‍. നോട്ടുബുക്കുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, പേന, പെന്‍സില്‍, ഇറേസര്‍, ഷാര്‍പ്‌നര്‍, ബ്രൗണ്‍ പേപ്പര്‍, എ4 ഷീറ്റ്, മിഠായി, സാനിറ്റൈസര്‍ തുടങ്ങി ഇരുപതോളം സാധനങ്ങളടങ്ങിയ പഠന കിറ്റാണ് സ്‌കൂളിലെ ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിതരണം നടത്തിയത്. വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ […]

മായിപ്പാടി: കൊറോണക്കാലം ദുരിതത്തിലാഴ്ത്തിയ രക്ഷിതാക്കള്‍ക്ക് പഠനസഹായത്തിന്റെ മധുര സഹകരണവുമായി മിഠായിപ്പൊതി എന്ന പേരില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റൊരുക്കി ഡയറ്റ് മായിപ്പാടി ലാബ് സ്‌കൂള്‍.
നോട്ടുബുക്കുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, പേന, പെന്‍സില്‍, ഇറേസര്‍, ഷാര്‍പ്‌നര്‍, ബ്രൗണ്‍ പേപ്പര്‍, എ4 ഷീറ്റ്, മിഠായി, സാനിറ്റൈസര്‍ തുടങ്ങി ഇരുപതോളം സാധനങ്ങളടങ്ങിയ പഠന കിറ്റാണ് സ്‌കൂളിലെ ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിതരണം നടത്തിയത്.
വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സരിത എസ്.എന്‍ നിര്‍വഹിച്ചു. മധൂര്‍ പഞ്ചായത്ത് വാര്‍ഡ് മെംബര്‍ ശ്രീമതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
ലൈബ്രറി പുസ്തകവിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ് നിര്‍വഹിച്ചു. കാസര്‍കോട് ബി.പി.ഒ. കാസിം, സന്തോഷ് സക്കറിയ എന്നിവര്‍ സംസാരിച്ചു. ഡയറ്റ് ലക്ചറര്‍ ശശിധര സ്വാഗതവും സ്‌കൂള്‍ എച്ച്.എം. ഇന്‍ ചാര്‍ജ് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it