മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നീന്തല്‍ പരിശീലനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്-എം.എല്‍.എ

കുമ്പള: മുങ്ങി മരണങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് നീന്തല്‍ പരിശീലനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഇതിന് വേണ്ടി കുമ്പള ഫുട്‌ബോള്‍ അക്കാദമി നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് പറഞ്ഞു.കുമ്പള ഫുട്‌ബോള്‍ അക്കാദമി മഞ്ചേശ്വരം ബീച്ച് പാര്‍ക്ക് സ്വിമ്മിംഗ് പൂളില്‍ സംഘടിപ്പിച്ച സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അഷ്റഫ് കര്‍ള അധ്യക്ഷത വഹിച്ചു. പ്രമുഖ നീന്തല്‍താരവും സംസ്ഥാന അക്വേറ്റിക് അസോസിയേഷന്‍ ട്രഷറുമായ എം.ടി.പി സൈഫുദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. ജനറല്‍ […]

കുമ്പള: മുങ്ങി മരണങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് നീന്തല്‍ പരിശീലനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഇതിന് വേണ്ടി കുമ്പള ഫുട്‌ബോള്‍ അക്കാദമി നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് പറഞ്ഞു.
കുമ്പള ഫുട്‌ബോള്‍ അക്കാദമി മഞ്ചേശ്വരം ബീച്ച് പാര്‍ക്ക് സ്വിമ്മിംഗ് പൂളില്‍ സംഘടിപ്പിച്ച സൗജന്യ നീന്തല്‍ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് അഷ്റഫ് കര്‍ള അധ്യക്ഷത വഹിച്ചു. പ്രമുഖ നീന്തല്‍താരവും സംസ്ഥാന അക്വേറ്റിക് അസോസിയേഷന്‍ ട്രഷറുമായ എം.ടി.പി സൈഫുദ്ദീന്‍ മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി ബി.എ റഹിമാന്‍ ആരിക്കാടി സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബി ഹനീഫ്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ്, എ.കെ ഹാരിഫ്, കെ.വി യൂസഫ്, ഖലീല്‍ മാസ്റ്റര്‍, മജീദ്, സിദ്ദീഖ് ദണ്ഡഗോളി, സിദ്ദീഖ് ലോഗി സംബന്ധിച്ചു.
അമ്പതില്‍പരം കുട്ടികള്‍ പങ്കെടുത്തു. ജില്ലയിലെ പ്രമുഖപരിശീലകരാണ് നേതൃത്വം നല്‍കുന്നത്. ഫുട്‌ബോള്‍ അക്കാദമി സെക്രട്ടറി മുഹമ്മദ് കുഞ്ഞി കുമ്പോല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it