ജീവിതശൈലി രോഗങ്ങള്‍ അധികരിച്ചതോടെ അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ വീണ്ടും സ്ഥാനം പിടിക്കുന്നു

ബദിയടുക്ക: ജീവിത ശൈലി രോഗങ്ങള്‍ വ്യാപകമായതോടെ അടുക്കളകളില്‍ മണ്‍പാത്രങ്ങള്‍ വീണ്ടും സ്ഥാനം പിടിക്കുന്നു. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് അടുത്ത കാലത്തായി മണ്‍പാത്രങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവ് ഉണ്ടായതായി വര്‍ഷങ്ങളായി ഉത്സവ പറമ്പുകളും ചില ടൗണുകളും കേന്ദ്രീകരിച്ച് മണ്‍പാത്രങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ മലയാളികളുടെ അടുക്കളയിലെ ആരോഗ്യത്തിന്റെ അടയാളമായിരുന്നു മണ്‍പാത്രങ്ങള്‍. അലുമിനിയത്തിന് തൊട്ട് പിന്നലെ സ്റ്റീല്‍ പാത്രങ്ങളും അടുക്കളകളില്‍ സ്ഥാനം പിടിച്ചതോടെ മണ്‍പാത്രങ്ങളുടെ ഉപയോഗം ഗണ്യമായി കുറയുകയായിരുന്നുവെന്ന് 30 വര്‍ഷമായി കച്ചവട രംഗത്തുള്ള ചന്തുട്ടി […]

ബദിയടുക്ക: ജീവിത ശൈലി രോഗങ്ങള്‍ വ്യാപകമായതോടെ അടുക്കളകളില്‍ മണ്‍പാത്രങ്ങള്‍ വീണ്ടും സ്ഥാനം പിടിക്കുന്നു. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് അടുത്ത കാലത്തായി മണ്‍പാത്രങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ധനവ് ഉണ്ടായതായി വര്‍ഷങ്ങളായി ഉത്സവ പറമ്പുകളും ചില ടൗണുകളും കേന്ദ്രീകരിച്ച് മണ്‍പാത്രങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പു വരെ മലയാളികളുടെ അടുക്കളയിലെ ആരോഗ്യത്തിന്റെ അടയാളമായിരുന്നു മണ്‍പാത്രങ്ങള്‍. അലുമിനിയത്തിന് തൊട്ട് പിന്നലെ സ്റ്റീല്‍ പാത്രങ്ങളും അടുക്കളകളില്‍ സ്ഥാനം പിടിച്ചതോടെ മണ്‍പാത്രങ്ങളുടെ ഉപയോഗം ഗണ്യമായി കുറയുകയായിരുന്നുവെന്ന് 30 വര്‍ഷമായി കച്ചവട രംഗത്തുള്ള ചന്തുട്ടി പറയുന്നു. കച്ചവടം കുറയുകയും അതു വഴി വരുമാനത്തില്‍ കനത്ത ഇടിവും ഉണ്ടായെങ്കിലും അതില്‍ നിന്ന് പിന്‍മാറാതെ പിടിച്ചു നില്‍ക്കുകയായിരുന്നുവെന്ന് ഉത്സവ പറമ്പുകളിലും മറ്റും മണ്‍പാത്രങ്ങളുടെ കച്ചവടം നടത്തുന്ന ചന്തുട്ടിയും അബ്ദുല്ലയും പറയുന്നു. സമീപ കാലത്ത് മണ്‍പാത്രങ്ങള്‍ അന്വേഷിച്ച് വരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. പുതിയ തലമുറയാണ് മണ്‍പാത്രങ്ങള്‍ തേടി വരുന്നവരില്‍ ഏറെയും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് മണ്‍പാത്രത്തിലേക്ക് മടങ്ങുന്നതെന്നാണ് ഇത്തരത്തില്‍ എത്തുന്നവര്‍ പറയുന്നതെന്ന് ഇരുവരും വ്യക്തമാക്കി. നേരത്തെ പൈക്കയില്‍ നിന്നാണ് മണ്‍പാത്രങ്ങള്‍ കൂടുതലായും എത്തിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അവിടെ നിന്നുള്ള പാത്രങ്ങളുടെ വരവ് കുറഞ്ഞതോടെ കര്‍ണ്ണാടകയിലെ ഉജിരയില്‍ നിന്നാണ് മണ്‍പാത്രങ്ങള്‍ കുടുതലായും എത്തുന്നത്. എന്നാല്‍ ഗുണത്തിലും ഉറപ്പിലും പൈക്കയിലെ കലങ്ങള്‍ മുന്നിട്ട് നില്‍ക്കുന്നതായി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കൂജ, മണ്‍കുടം, വലിയ കലം, കഞ്ഞിക്കലം, കഞ്ഞാറ്റി, മങ്ങണം, ചായക്കപ്പ്, ഓട്ടുരുളി, ഓട്, ഭരണി, കുറിക്കലം, കുഞ്ഞിമങ്ങണം എന്നിവയാണ് പ്രധാനമായും വിപണിയിലെ മണ്‍ പാത്രങ്ങള്‍.

Related Articles
Next Story
Share it