കോവിഡ് വാക്‌സിന്‍; അമേരിക്കയെ മറികടന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: വാക്‌സിനഷന്റെ കാര്യത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ. ഇതുവരെ 32,36,63,297 ഡോസ് വാക്‌സിനുകള്‍ നല്‍കിയ ഇന്ത്യ ഇക്കാര്യത്തില്‍ അമേരിക്കയെ മറികടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക 32,33,27,328 ഡോസുകളാണ് ഇതുവരെ നല്‍കിയത്. അതേസമയം, യുഎസിലെ മുതിര്‍ന്നവരില്‍ 46.5 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് വേള്‍ഡ് ഇന്‍ ഡാറ്റ പ്രകാരമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ ഇതുവരെ ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിനേഷന്‍ നല്‍കിയിട്ടുള്ളത്. ജനുവരി 16 നാണ് ഇന്ത്യ കുത്തിവെപ്പ് ആരംഭിച്ചത്. […]

ന്യൂഡെല്‍ഹി: വാക്‌സിനഷന്റെ കാര്യത്തില്‍ അമേരിക്കയെ മറികടന്ന് ഇന്ത്യ. ഇതുവരെ 32,36,63,297 ഡോസ് വാക്‌സിനുകള്‍ നല്‍കിയ ഇന്ത്യ ഇക്കാര്യത്തില്‍ അമേരിക്കയെ മറികടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക 32,33,27,328 ഡോസുകളാണ് ഇതുവരെ നല്‍കിയത്.

അതേസമയം, യുഎസിലെ മുതിര്‍ന്നവരില്‍ 46.5 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് വേള്‍ഡ് ഇന്‍ ഡാറ്റ പ്രകാരമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ ഇതുവരെ ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിനേഷന്‍ നല്‍കിയിട്ടുള്ളത്. ജനുവരി 16 നാണ് ഇന്ത്യ കുത്തിവെപ്പ് ആരംഭിച്ചത്. ഇന്ത്യയില്‍ ഞായറാഴ്ച മാത്രം 17,21,268 വാക്സീന്‍ ഡോസുകള്‍ നല്‍കിയിരുന്നു.

Related Articles
Next Story
Share it