ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിലെ കര്‍ഷകര്‍ക്കൊപ്പം -ജോസ് കെ. മാണി

കാഞ്ഞങ്ങാട്: ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി പറഞ്ഞു.കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പ് യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഈ വിഷയം കേരള കോണ്‍ഗ്രസ് എം.പിമാരും മന്ത്രിയും ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൗണ്ട് ക്ലിയറന്‍സ് സര്‍വേയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ റവന്യൂ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപറമ്പില്‍ അധ്യക്ഷത […]

കാഞ്ഞങ്ങാട്: ബഫര്‍സോണ്‍ വിഷയത്തില്‍ കേരളത്തിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പ് യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഈ വിഷയം കേരള കോണ്‍ഗ്രസ് എം.പിമാരും മന്ത്രിയും ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൗണ്ട് ക്ലിയറന്‍സ് സര്‍വേയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ റവന്യൂ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് പ്ലാപറമ്പില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, സെക്രട്ടറിമാരായ അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, ജോസ് ടോം, ജില്ലാ നിരീക്ഷകന്‍ സജി കുറ്റിയാനി മറ്റം, ജോയി കൊന്നക്കല്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡണ്ടായി കുര്യാക്കോസ് പ്ലാപ്പറമ്പിലിനെ വീണ്ടും തിരഞ്ഞെടുത്തു.

Related Articles
Next Story
Share it