സ്‌കൂള്‍ തുറക്കാന്‍ ദിനങ്ങള്‍ ബാക്കിയിരിക്കെ കാസര്‍കോട് ഗവ. യു.പി സ്‌കൂളിന് മുന്നില്‍ മദ്യകുപ്പികളും ദുര്‍ഗന്ധവും

കാസര്‍കോട്: സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കാസര്‍കോട് നഗരത്തിലെ ഗവ. ടൗണ്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നത് സ്‌കൂള്‍ കവാടത്തിനരികെയുള്ള പൊതു മൂത്രപ്പുരയിലെ ദുര്‍ഗന്ധവും സാമുഹ്യദ്രോഹികളും മദ്യപാനികളും വലിച്ചെറിഞ്ഞ മദ്യ കുപ്പികളും.മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് മുന്‍വശമുള്ള ടൗണ്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് മുക്ക് പൊത്തി സ്‌കൂള്‍ കവാടം കടന്ന് പോകേണ്ട ഗതികേട്.സ്‌കൂള്‍ പരിസരത്തുള്ള ചിലരാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മറച്ച് സ്‌കൂള്‍ ഗേയ്റ്റിനോട് ചേര്‍ന്ന് മുത്രപ്പുര നിര്‍മ്മിച്ചിരിക്കുന്നത്. ഇത് മൂലം സ്‌കൂള്‍ മതിലിനോട് […]

കാസര്‍കോട്: സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കാസര്‍കോട് നഗരത്തിലെ ഗവ. ടൗണ്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നത് സ്‌കൂള്‍ കവാടത്തിനരികെയുള്ള പൊതു മൂത്രപ്പുരയിലെ ദുര്‍ഗന്ധവും സാമുഹ്യദ്രോഹികളും മദ്യപാനികളും വലിച്ചെറിഞ്ഞ മദ്യ കുപ്പികളും.
മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് മുന്‍വശമുള്ള ടൗണ്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമാണ് മുക്ക് പൊത്തി സ്‌കൂള്‍ കവാടം കടന്ന് പോകേണ്ട ഗതികേട്.
സ്‌കൂള്‍ പരിസരത്തുള്ള ചിലരാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മറച്ച് സ്‌കൂള്‍ ഗേയ്റ്റിനോട് ചേര്‍ന്ന് മുത്രപ്പുര നിര്‍മ്മിച്ചിരിക്കുന്നത്. ഇത് മൂലം സ്‌കൂള്‍ മതിലിനോട് ചേര്‍ന്നുള്ള പുതിയ ബ്ലോക്കിലെ ക്ലാസ് മുറികളിലേക്കും ദുര്‍ഗന്ധം വമിക്കുന്നതായി നേരത്തെ വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞിരുന്നു.
മാത്രമല്ല സ്‌കൂള്‍ പരിസരത്ത് കൊതുകുകള്‍ പെരുകുന്നത് കുട്ടികളെ മാത്രമല്ല അധ്യാപകരെയും ദുരിതത്തിലാക്കുന്നു.
നേരത്തെ ഈ മുത്രപ്പുര ഒരിക്കല്‍ പൊളിച്ചുമാറ്റിയിരുന്നെങ്കിലും മധ്യവേനലവധിക്ക് സ്‌കൂള്‍ അടച്ചതോടെ ഫ്‌ളക്‌സ് ബോഡുകള്‍ മറച്ച് വീണ്ടും മൂത്രപ്പുര പണിതിരിക്കുകയാണ്. മാത്രമല്ല പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന് കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണ്.
ഇനി മഴ ശക്തമാകുന്നതോടെ വെള്ളം കെട്ടി നിന്ന് കൂടുതല്‍ ദുര്‍ഗന്ധവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നതിന് മുമ്പ് ഇത് പൊളിച്ചുനീക്കി സ്‌കൂള്‍ ഗേയ്റ്റ് പരിസരം വൃത്തിയാക്കി വെക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അവശ്യം.

Related Articles
Next Story
Share it