ജൈവവൈവിധ്യ ജനസഭയുമായി<br>വലിയപറമ്പ പഞ്ചായത്ത്

കാസര്‍കോട്: വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ ജൈവവൈവിധ്യ ജനസഭ നടത്തി. ഇടയിലക്കാട് കാവ് സംരക്ഷിക്കുന്നതിനും ആചാരനുഷ്ഠാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൈതൃകവും സംരക്ഷിക്കുന്നതിനുമായി ജനപങ്കാളിത്തത്തതോടെ ജൈവവൈവിധ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായാണ് ജനസഭ നടത്തിയത്. ഉത്തര കേരളത്തിലെ തീരദേശ കാവുകളില്‍ ഏറ്റവും വിസ്തൃതമാണ് ഇടയിലക്കാട് കാവ്. കാവില്‍ വസിക്കുന്ന നാടന്‍ കുരങ്ങുകള്‍ പ്രകൃതി നിരീക്ഷകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. വംശനാശം നേരിടുന്ന വെള്ള വയറന്‍ കടല്‍ പരുന്തിന്റെ സാന്നിധ്യം ഇടയിലക്കാട് കാവിന്റെ ജൈവ സമ്പന്നതയുടെ സൂചകമാണ്. 179ഓളം സസ്യങ്ങള്‍ ഈ കാവിനകത്തുണ്ട്. ഇടയിലക്കാട് കാവ് […]

കാസര്‍കോട്: വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ ജൈവവൈവിധ്യ ജനസഭ നടത്തി. ഇടയിലക്കാട് കാവ് സംരക്ഷിക്കുന്നതിനും ആചാരനുഷ്ഠാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൈതൃകവും സംരക്ഷിക്കുന്നതിനുമായി ജനപങ്കാളിത്തത്തതോടെ ജൈവവൈവിധ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായാണ് ജനസഭ നടത്തിയത്. ഉത്തര കേരളത്തിലെ തീരദേശ കാവുകളില്‍ ഏറ്റവും വിസ്തൃതമാണ് ഇടയിലക്കാട് കാവ്. കാവില്‍ വസിക്കുന്ന നാടന്‍ കുരങ്ങുകള്‍ പ്രകൃതി നിരീക്ഷകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. വംശനാശം നേരിടുന്ന വെള്ള വയറന്‍ കടല്‍ പരുന്തിന്റെ സാന്നിധ്യം ഇടയിലക്കാട് കാവിന്റെ ജൈവ സമ്പന്നതയുടെ സൂചകമാണ്. 179ഓളം സസ്യങ്ങള്‍ ഈ കാവിനകത്തുണ്ട്. ഇടയിലക്കാട് കാവ് പരിസരത്ത് നടന്ന ജനസഭയില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. സജീവന്‍ അധ്യക്ഷനായി. വലിയപറമ്പ ബി.എം.സി സെക്രട്ടറി എം.പി. വിനോദ് കുമാര്‍, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍മാരായ കെ.വി. ഗോവിന്ദന്‍, ഡോ.കെ.ടി. ചന്ദ്രമോഹനന്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. എ.വി. സന്തോഷ്‌കുമാര്‍, വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ. അജിത തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it