കാസര്‍കോട്: ലിബറലിസം; സര്‍വനാശം എന്ന വിഷയത്തില്‍ വിസ്ഡം യൂത്ത് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ജനകീയ വിചാരണ 29ന് ഉളിയത്തടുക്കയില്‍ നടക്കും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
2024 ഫെബ്രുവരി 10, 11 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രചരണ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലിബറലിസത്തിന്റെ പേര് പറഞ്ഞ് സാമൂഹിക, മാനുഷിക മൂല്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന, ലിബറലിസത്തിന്റെ മറവില്‍ സ്വന്തം ഇഷ്ടങ്ങള്‍ മറ്റുള്ളവരുടെ കൂടി ഇഷ്ടങ്ങളായി അവതരിപ്പിക്കുന്ന, മദ്യവും ലഹരിയും ഉപയോഗം വിദ്യാര്‍ത്ഥികളില്‍ അടക്കം പ്രോത്സാഹിപ്പിക്കുന്ന പ്രവണതകളെ തുറന്നു കാട്ടുക, ലിബറലിസം സമീപഭാവിയില്‍ ഉണ്ടാക്കുന്ന അപകടങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡണ്ട് കെ താജുദ്ദീന് സ്വലാഹി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ലാ സെക്രട്ടറി അബൂബക്കര്‍ കൊട്ടാരം അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി നിഷാദ് സലഫി, മുസ്തഫ മദനി മമ്പാട്, സഫീര്‍ അല്‍ഹികമി, ഷംജാസ് കെ അബ്ബാസ്, അംജദ് മദനി തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. ജില്ലാ സെക്രട്ടറി അനീസ് മദനി കൊമ്പനടുക്കം, ജില്ലാ പ്രസിഡണ്ട് ഫഹൂം മുബാറക്, അഷ്കര്‍ സലഫി, ശിഹാബ് മൊഗ്രാല്‍, ഷംഷാദ് മാസ്റ്റര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
പത്രസമ്മേളനത്തില്‍ മുഹമ്മദ് ശരീഫ് തളങ്കര, സി.എ മുഹമ്മദ് അനീസ് മദനി, റഷീദ് അണങ്കൂര്‍, അബ്ദുല്‍ ഗനി പരവനടുക്കം, ഷംസു എ.സി സംബന്ധിച്ചു.