വിസ്ഡം യൂത്ത് തര്‍ബിയ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: ബഹുസ്വരതയെ സംരക്ഷിക്കാനും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനും ജനകീയ മുന്നേറ്റങ്ങള്‍ കരുത്താര്‍ജ്ജിക്കണമെന്ന് വിസ്ഡം യൂത്ത് സംഘടിപ്പിച്ച ജില്ലാ റമദാന്‍ തര്‍ബിയ സംഗമം അഭിപ്രായപ്പെട്ടു. ഒരുപാട് വിശ്വാസികള്‍ക്ക് വെള്ളിയാഴ്ച ദിവസത്തെ വോട്ടെടുപ്പ് പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ കേരളത്തിലെ ലോക്‌സഭാ വോട്ടെടുപ്പ് തീയ്യതി മാറ്റണമെന്നും സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദ് ഷബീര്‍ കൈതേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ശരീഫ് തളങ്കര സംസാരിച്ചു. […]

കാസര്‍കോട്: ബഹുസ്വരതയെ സംരക്ഷിക്കാനും മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താനും ജനകീയ മുന്നേറ്റങ്ങള്‍ കരുത്താര്‍ജ്ജിക്കണമെന്ന് വിസ്ഡം യൂത്ത് സംഘടിപ്പിച്ച ജില്ലാ റമദാന്‍ തര്‍ബിയ സംഗമം അഭിപ്രായപ്പെട്ടു. ഒരുപാട് വിശ്വാസികള്‍ക്ക് വെള്ളിയാഴ്ച ദിവസത്തെ വോട്ടെടുപ്പ് പ്രയാസങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ കേരളത്തിലെ ലോക്‌സഭാ വോട്ടെടുപ്പ് തീയ്യതി മാറ്റണമെന്നും സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദ് ഷബീര്‍ കൈതേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ശരീഫ് തളങ്കര സംസാരിച്ചു. സഫീര്‍ അല്‍ഹികമി മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് സലഫി ഉദ്‌ബോധന പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി സി.എ മുഹമ്മദ് അനീസ് മദനി, ഭാരവാഹികളായ മജീദ് ബസ്തക്, ശംസാദ് മാസ്റ്റര്‍, അബ്ദു റഹ്മാന്‍, റഷീദ് അണങ്കൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ജില്ലാ തര്‍ബിയ സംഗമത്തിന്റെ തുടര്‍ച്ചയായി മണ്ഡലങ്ങളില്‍ യുവപഥം യുവജന സംഗമങ്ങളും യൂണിറ്റുകളില്‍ റയ്യാന്‍ സംഗമങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Related Articles
Next Story
Share it