വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനം സംഘടിപ്പിച്ചു

കാസര്‍കോട്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടുള്ള കോടതി വിധിക്ക് യാഥാര്‍ത്ഥ്യങ്ങളെ നിരാകരിക്കാനാവില്ലെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാ യുവജന സമ്മേളനം അഭിപ്രായപ്പെട്ടു. അധികാരം പിടിച്ചെടുക്കാന്‍ ജനപ്രതിനിധികളെ വിലക്കെടുക്കുന്ന ഫാസിസ്റ്റ് കുതിര കച്ചവടം ജനാധിപത്യത്തിന് ചരമം കുറിക്കുന്നതാണെന്നും വിസ്ഡം യൂത്ത് യുവജന സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അഫീഫ് മദനി അധ്യക്ഷത വഹിച്ചു. മുജാഹിദ് ബാലുശ്ശേരി, […]

കാസര്‍കോട്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ടുള്ള കോടതി വിധിക്ക് യാഥാര്‍ത്ഥ്യങ്ങളെ നിരാകരിക്കാനാവില്ലെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാ യുവജന സമ്മേളനം അഭിപ്രായപ്പെട്ടു. അധികാരം പിടിച്ചെടുക്കാന്‍ ജനപ്രതിനിധികളെ വിലക്കെടുക്കുന്ന ഫാസിസ്റ്റ് കുതിര കച്ചവടം ജനാധിപത്യത്തിന് ചരമം കുറിക്കുന്നതാണെന്നും വിസ്ഡം യൂത്ത് യുവജന സമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അഫീഫ് മദനി അധ്യക്ഷത വഹിച്ചു.
മുജാഹിദ് ബാലുശ്ശേരി, മുസ്തഫ മദനി മമ്പാട്, നിഷാദ് സലഫി, സവാദ് സലഫി, അനീസ് മദനി, നൗഫല്‍ മദീനി, റഫീഖ് മൗലവി, ഹസന്‍ അന്‍സാരി, അബൂബക്കര്‍ കൊട്ടാരം, ഫാരിസ് മദനി, അന്‍സാര്‍ ആരിക്കാടി, ശിഹാബ് മൊഗ്രാല്‍ പ്രസംഗിച്ചു. വിവിധ മത്സര വിജയികള്‍ക്ക് നാസിര്‍ മല്ലം, ശിഹാബ് സി.എച്ച് സമ്മാനദാനം നിര്‍വ്വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ ചെമ്മനാട് സ്വാഗതവും അസീസ് ടി.കെ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it