കാഞ്ഞങ്ങാട്: കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തില്‍ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ജില്ലാ ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകര്‍ക്കാന്‍ കാരണമാകുന്ന എല്ലാ ചിന്താ ധാരകളും സമൂഹത്തിന്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാവുകയുള്ളൂ. കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികള്‍ക്ക് ക്രിയാത്മക പരിഹാര മാര്‍ഗങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മഹല്ല് കമ്മിറ്റികളും മുന്നോട്ട് വരണമെന്നും ആവശ്യപ്പെട്ടു. പ്രീ-പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലുകള്‍ മഹല്ല് കമ്മിറ്റികള്‍ സ്ഥിരം പദ്ധതിയായി ഏറ്റെടുക്കണം. വൈവാഹിക രംഗത്തെ സ്ത്രീധനത്തിനും ധൂര്‍ത്തിനും ആഭാസങ്ങള്‍ക്കും തടയിടാന്‍ ക്രിയാത്മക കൂട്ടായ്മകള്‍ രൂപപ്പെടണമെന്നും ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി രമേശന്‍, ഹുസൈന്‍ സലഫി ഷാര്‍ജ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹക്കീം കുന്നില്‍, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, അബൂബക്കര്‍ ഉപ്പള, ബഷീര്‍ കൊമ്പനടുക്കം, മുഹമ്മദ് ഫഹൂം, അനീസ് മദനി, റഹീസ് പട്‌ള, ഖാലിദ് കൂളിയങ്കാല്‍, ഡോ. ഫാരിസ് മദനി, അഷ്‌ക്കര്‍ ഇബ്രാഹിം, സത്താര്‍ കാഞ്ഞങ്ങാട്, ഹമീദ് മൈത്താള്‍, ശരീഫ് തളങ്കര, അബ്ദുല്‍ ഹക്കീം, ശിഹാബ് മൊഗ്രാല്‍ പ്രസംഗിച്ചു. പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബിന്‍ സലീം, ഡോ. അബ്ദുല്ല ബാസില്‍, സി.പി സലീം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഖുര്‍ആന്‍ മധുരം സെഷന് ബസ്മല്‍ ചൂരി, യാസിര്‍ അല്‍ ഹികമി നേതൃത്വം നല്‍കി. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ മല്‍സരങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.