പൈവളിഗെയില്‍ പൊലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുമോ? നാട്ടുകാര്‍ കാത്തിരിപ്പിലാണ്

സീതിക്കുഞ്ഞി കുമ്പളപൈവളിഗെ: പൈവളിഗെയില്‍ പൊലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുമോ? ചില സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് ഉപ്പളയിലെ സ്റ്റേഷന്റെ കാര്യം സര്‍ക്കാര്‍ ഓര്‍ക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 16 വര്‍ഷം മുമ്പ് ഉപ്പള ചെറുഗോളിയില്‍ ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷണന് അന്നത്തെ മഞ്ചേശ്വരം എം.എല്‍.എ സി.എച്ച്.കുഞ്ഞമ്പു നല്‍കിയ നിവേദനത്തിന് മറുപടിയായി സ്റ്റേജില്‍ വെച്ച് തന്നെ മന്ത്രി ഉപ്പളയില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഭരണം മാറി യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ എം.എല്‍.എ പി.ബി. അബ്ദുല്‍ […]

സീതിക്കുഞ്ഞി കുമ്പള
പൈവളിഗെ: പൈവളിഗെയില്‍ പൊലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുമോ? ചില സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് ഉപ്പളയിലെ സ്റ്റേഷന്റെ കാര്യം സര്‍ക്കാര്‍ ഓര്‍ക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 16 വര്‍ഷം മുമ്പ് ഉപ്പള ചെറുഗോളിയില്‍ ഫയര്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷണന് അന്നത്തെ മഞ്ചേശ്വരം എം.എല്‍.എ സി.എച്ച്.കുഞ്ഞമ്പു നല്‍കിയ നിവേദനത്തിന് മറുപടിയായി സ്റ്റേജില്‍ വെച്ച് തന്നെ മന്ത്രി ഉപ്പളയില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഭരണം മാറി യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖ് ഉപ്പള, ബായാര്‍, പൈവളിഗെ, തുടങ്ങിയ ഭാഗങ്ങളിലെ ഗുണ്ടാ വിളയാട്ടം സംബന്ധിച്ച് നിയമസഭയില്‍ അവതരിപ്പിക്കുകയും ഇതിന് മറുപടിയായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപ്പളയില്‍ എത്രയുപെട്ടെന്ന് സ്റ്റേഷന്‍ അനുവദിക്കുമെന്നും എം.എല്‍.എക്ക് ഉറപ്പ് നല്‍കിയിരുന്നു. പിന്നീട് ഭരണം മാറി എല്‍.ഡി.എഫ് അധികാരത്തിലെത്തി. ഉപ്പളയില്‍ വെച്ച് മുത്തലിബിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവവും തോക്ക് ചൂണ്ടി തട്ടികൊണ്ടു പോയി ഭീഷിണിപ്പെടുത്തലും പണം തട്ടിയെടുക്കലും മയക്കുമരുന്നു മാഫിയകളുടെ വിളയാട്ടവും അടക്കമുള്ള കാര്യങ്ങള്‍ പി.ബി.അബ്ദുല്‍ റസാഖ് വീണ്ടും നിയമസഭയില്‍ അവതിരിച്ചപ്പോള്‍ ഉപ്പളയില്‍ തല്‍ക്കാലിക കെട്ടിടത്തില്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥര്‍ ഉപ്പള നയബസാറിനും കണ്ണാടിപ്പാറക്കും ഇടയില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി. അതിനിടെ ചില രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. സ്റ്റേഷന്‍ ഉപ്പളയില്‍ വന്നാല്‍ മുസ്ലിം ലീഗിന്റെ കീഴിലായി മാറുമെന്ന് പറഞ്ഞ് ഭരണപക്ഷത്തെ ചിലര്‍ എതിര്‍ത്തതോടെ സ്റ്റേഷന്റെ കാര്യം മന്ദഗതിയിലായതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഭരണപക്ഷത്തെ ചില നേതാക്കള്‍ സ്റ്റേഷന്‍ പൈവളിഗെയില്‍ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. മൂന്ന് വര്‍ഷം മുമ്പ് സ്റ്റേഷന് വേണ്ടി പൈവളിഗെയിലെ അടിച്ചിട്ട ഗള്‍ഫുക്കാരന്റെ വീട് താല്‍ക്കാലികമായി ഏറ്റെടുക്കുകയും ഇതിന് സമീപത്തായി സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ 38 സെന്റ് സ്ഥലം ഏറ്റെടുക്കുകയുമുണ്ടായി. ഈ വീട്ടില്‍ മതിയായ സൗകര്യങ്ങള്‍ ഉണ്ടായിട്ടും സ്റ്റേഷന്‍ പ്രവര്‍ത്തനം നീളാന്‍ കാരണം ചില മണല്‍ മാഫിയകളുടെ എതിര്‍പ്പാണെന്നും ആക്ഷേപമുണ്ടായി. കര്‍ണാടകയില്‍ നിന്ന് ദിനേന നൂറുകണക്കിന് ടോറസ് ലോറികളിലടക്കം പൈവളിഗെയില്‍ കൂടി മണല്‍ കടത്തുന്നുണ്ടെന്നും ഇവിടെ പൊലീസ് സ്റ്റേഷന്‍ വന്നാല്‍ ഇത്തരം മാഫിയകള്‍ക്ക് തിരിച്ചടിയാകുമെന്നും സംസാരമുണ്ട്. അഞ്ച് മാസം മുമ്പ് മുഗുവിലെ അബൂബക്കര്‍ സിദ്ദീഖിനെ പൈവളിഗെയില്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും പൊലീസ് സ്റ്റേഷന്റെ ആവശ്യം ഉയര്‍ന്നത്. കഴിഞ്ഞ ദിവസമാണ് പൈവളിഗെ സ്റ്റേഷന്‍ അനുവദിച്ചതായി സര്‍ക്കാരിന്റെ പുതിയ അറിയിപ്പ് വന്നത്. ഇതും പഴംവാക്കായി മാറുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക.

Related Articles
Next Story
Share it