തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടിയും മത്സരിക്കും

ഹൈദരാബാദ്: ഏപ്രില്‍ ആറിന് നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടിയും മത്സരിക്കും. ഓള്‍ ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഐഎം) തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി അറിയിച്ചു. ഗുജറാത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ ചില സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെന്നും പാര്‍ട്ടി അംഗങ്ങളുമായി അവലോകനം നടത്താനും സംസാരിക്കാനും രാജസ്ഥാനിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടി(ഐഎസ്എഫ്)ന്റെ അബ്ബാസ് […]

ഹൈദരാബാദ്: ഏപ്രില്‍ ആറിന് നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടിയും മത്സരിക്കും. ഓള്‍ ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഐഎം) തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസി അറിയിച്ചു. ഗുജറാത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ ചില സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെന്നും പാര്‍ട്ടി അംഗങ്ങളുമായി അവലോകനം നടത്താനും സംസാരിക്കാനും രാജസ്ഥാനിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടി(ഐഎസ്എഫ്)ന്റെ അബ്ബാസ് സിദ്ദിഖി ഇടതുപക്ഷവും കോണ്‍ഗ്രസുമായി വേദി പങ്കിടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, കൃത്യസമയത്ത് തന്റെ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്ന് ഉവൈസി പറഞ്ഞു. കേരളം, പുതുച്ചേരി എന്നിവിടങ്ങളിലും ഇതേ ദിവസമാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Related Articles
Next Story
Share it