'മോണിക്ക'യോടെ നിര്‍ത്തും; ഇനി സിനിമാഭിനയമില്ല -മുതുകാട്
കാഞ്ഞങ്ങാട്: സിനിമാ അഭിനയ രംഗത്ത് തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ലെന്ന് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. മാധ്യമ പ്രവര്‍ത്തകന്‍ ഇ.എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന മോണിക്ക ഒരു എ.ഐ സ്റ്റോറി എന്ന സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഗോപിനാഥ് മുതുകാട് പ്രസ് ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സിനിമയില്‍ അഭിനയിക്കാന്‍ പലരും ക്ഷണിച്ചുവെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി എം.കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ആവശ്യവുമായി സമീപിച്ചിരുന്നു. എന്നാല്‍ മോണിക്ക എ.ഐ സ്റ്റോറിയില്‍ അഭിനയിക്കാന്‍ കാരണങ്ങളുണ്ട് […]

കാഞ്ഞങ്ങാട്: സിനിമാ അഭിനയ രംഗത്ത് തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ലെന്ന് മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. മാധ്യമ പ്രവര്‍ത്തകന്‍ ഇ.എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന മോണിക്ക ഒരു എ.ഐ സ്റ്റോറി എന്ന സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഗോപിനാഥ് മുതുകാട് പ്രസ് ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സിനിമയില്‍ അഭിനയിക്കാന്‍ പലരും ക്ഷണിച്ചുവെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി എം.കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ആവശ്യവുമായി സമീപിച്ചിരുന്നു. എന്നാല്‍ മോണിക്ക എ.ഐ സ്റ്റോറിയില്‍ അഭിനയിക്കാന്‍ കാരണങ്ങളുണ്ട് എന്നും മുതുകാട് പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. ഈ സിനിമ ഭിന്നശേഷി കുട്ടിയുടെ കഥ പറയുന്നതിനാല്‍ മനസ്സറിഞ്ഞാണ് ഇതില്‍ അഭിനയിക്കാനെത്തിയത്. എന്നാല്‍ ഈ രംഗത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുതുകാട് പറഞ്ഞു. സിനിമയും മാജിക്കിനെ പോലെ ഇല്യൂഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടുംകലകളാണ്. അര്‍പ്പണബോധമാണ് ഇതിന്റെ വിജയം. മാജിക്കില്‍ മാന്ത്രികന്റെ ആകാംക്ഷയും വിജയത്തിന്റെ ഘടകമാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയാണ് മോണിക്ക എ.ഐ സ്റ്റോറി-മുതുകാട് പറഞ്ഞു.
പ്രതിഫലം വാങ്ങാതെയാണ് മുതുകാട് ഇതില്‍ അഭിനയിക്കുന്നത്. സിനിമ 31ന് റിലീസാകും. പ്രധാന വേഷമിടുന്ന കണ്ണൂര്‍ ശ്രീലത, സിനി എബ്രഹാം, പി.കെ അബ്ദുല്ല എന്നിവരുള്‍പ്പെടെ സിനിമയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളും മുഖാമുഖം പരിപാടിയില്‍ സംബന്ധിച്ചു. ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ബാബു കോട്ടപ്പാറ, ഫസലുറഹ്മാന്‍ പ്രസംഗിച്ചു.