സച്ചിന്‍, ലത മങ്കേഷ്‌കര്‍ തുടങ്ങിയവരുടെ സര്‍ക്കാര്‍ അനുകൂല ട്വീറ്റ് ഭയപ്പെടുത്തി ചെയ്യിപ്പിച്ചതോ? അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര ശിവസേന സര്‍ക്കാര്‍

മുംബൈ: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ആഗോള പ്രതിഷേധം തണുപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അനുകൂല ട്വീറ്റുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ക്രിക്കറ്റ്-സിനിമാ പ്രവര്‍ത്തകര്‍ ഹാഷ്ടാഗ് ക്യാമ്പയിന്റെ ഭാഗമായതില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. താരങ്ങളുടെ ട്വീറ്റുകള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി ഇവരെ കൊണ്ട് ചെയ്യിപ്പിച്ചതാണോ എന്നാണ് അന്വേഷിക്കുന്നത്. ഭാരതരത്ന ജേതാക്കളായ സച്ചിന്‍ തെണ്ടൂല്‍ക്കര്‍, ഗായിക ലതാ മങ്കേഷ്‌കര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ ട്വീറ്റുകളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കുന്നത്. പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റിന് പിന്നില്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തിയോ എന്നത് […]

മുംബൈ: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ആഗോള പ്രതിഷേധം തണുപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അനുകൂല ട്വീറ്റുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ക്രിക്കറ്റ്-സിനിമാ പ്രവര്‍ത്തകര്‍ ഹാഷ്ടാഗ് ക്യാമ്പയിന്റെ ഭാഗമായതില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. താരങ്ങളുടെ ട്വീറ്റുകള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി ഇവരെ കൊണ്ട് ചെയ്യിപ്പിച്ചതാണോ എന്നാണ് അന്വേഷിക്കുന്നത്.

ഭാരതരത്ന ജേതാക്കളായ സച്ചിന്‍ തെണ്ടൂല്‍ക്കര്‍, ഗായിക ലതാ മങ്കേഷ്‌കര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ ട്വീറ്റുകളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കുന്നത്. പിന്തുണച്ചുകൊണ്ടുള്ള ട്വീറ്റിന് പിന്നില്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തിയോ എന്നത് സംശയിച്ചാണ് അന്വേഷണം. ട്വീറ്റുകളില്‍ പോലീസ് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ശിവസേന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

വിവാദ വിഷയത്തില്‍ പിന്തുണയ്ക്കാന്‍ പ്രമുഖര്‍ക്ക് ബിജെപിയില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് സംശയിക്കുന്നത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും വക്താവുമായ സച്ചിന്‍ സാവന്ത് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ നേരിട്ട് കണ്ടാണ് അന്വേഷണം ആവശ്യപ്പെട്ടത്.

Related Articles
Next Story
Share it