ഉദ്ദേശശുദ്ധിയില്‍ സംശയം; സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തില്ലെന്ന് എ.എ. റഹീം

തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട് സമരം തുടരുന്ന സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്ന് തോന്നുന്നില്ലെന്നും ഇവരുമായി ചര്‍ച്ച നടത്തില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. മറ്റ് ഉദ്യോഗാര്‍ത്ഥികളുമായി മാര്‍ച്ച് നാലിന് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡി.വൈ.എഫ്.ഐയുമായുള്ള ചര്‍ച്ച എന്നേ നിര്‍ത്തിയതാണെന്ന് സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനായത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണ്. സമരം ഒത്തുതീര്‍ത്തത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നുള്ള പ്രതിപക്ഷ ആരോപണം ജാള്യത മറക്കാന്‍ വേണ്ടിയാണ്. ഉത്തരവ് ഇറക്കാന്‍ പ്രതിപക്ഷത്തിന്റെ അനുമതി […]

തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട് സമരം തുടരുന്ന സി.പി.ഒ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം ന്യായമാണെന്ന് തോന്നുന്നില്ലെന്നും ഇവരുമായി ചര്‍ച്ച നടത്തില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. മറ്റ് ഉദ്യോഗാര്‍ത്ഥികളുമായി മാര്‍ച്ച് നാലിന് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡി.വൈ.എഫ്.ഐയുമായുള്ള ചര്‍ച്ച എന്നേ നിര്‍ത്തിയതാണെന്ന് സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു.

എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനായത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണ്. സമരം ഒത്തുതീര്‍ത്തത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നുള്ള പ്രതിപക്ഷ ആരോപണം ജാള്യത മറക്കാന്‍ വേണ്ടിയാണ്. ഉത്തരവ് ഇറക്കാന്‍ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ട. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. പ്രതിപക്ഷത്തിന്റേത് ദുഷ്ടമനസാണെന്നും കുബുദ്ധിക്കേറ്റ തിരിച്ചടിയാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കാനുള്ള തീരുമാനമെന്നും റഹീം പറഞ്ഞു.

അതേസമയം ഡി.വൈ.എഫ്.ഐയില്‍ പ്രതീക്ഷ നഷ്ടപെട്ടെന്ന് സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സമരം ശക്തമായി തുടരും. മാര്‍ച്ച് മൂന്നാം തിയതി കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ സംഘടിപ്പിച്ച് പ്രതിഷേധിക്കുമെന്നും സമരക്കാരുടെ പ്രതിനിധിയായ ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles
Next Story
Share it