മരിക്കില്ല, മറഡോണ

ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണ കോടാനുകോടി ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയങ്ങളെ കരയിപ്പിച്ച് വിട വാങ്ങി. പെലെക്ക് ശേഷം ലോകം കണ്ട ഫുട്‌ബോള്‍ ഇതിഹാസമായിരുന്ന മറഡോണ അന്തരിച്ചുവെങ്കിലും ഹൃദയങ്ങളില്‍ മരിക്കാതെ അദ്ദേഹം കാലാവസാനം വരെ ജീവിക്കും. ബ്രസിലില്‍ നിന്ന് പെലെ ഉയര്‍ന്നുവന്നപ്പോള്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ചക്രവര്‍ത്തിയായി മാറിയ മറഡോണയുടെ ജീവിതം ചരിത്രമാണ്. മൂന്നാം വയസ്സില്‍ ഭക്ഷണപ്പൊതി സമ്മാനമായി പ്രതീക്ഷിച്ച് കാത്തിരുന്ന കൊച്ചു മറഡോണക്ക് ലഭിച്ച ഒരു സമ്മാനമാണ് അദ്ദേഹത്തെ ലോക ഫുട്‌ബോളിന്റെ അമരത്തെത്തിച്ചത്. അതൊരു ഫുട്‌ബോളായിരുന്നു. അര്‍ജന്റീനയിലെ ലാസനിലുള്ള […]

ഫുട്‌ബോള്‍ ദൈവം ഡീഗോ മറഡോണ കോടാനുകോടി ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയങ്ങളെ കരയിപ്പിച്ച് വിട വാങ്ങി. പെലെക്ക് ശേഷം ലോകം കണ്ട ഫുട്‌ബോള്‍ ഇതിഹാസമായിരുന്ന മറഡോണ അന്തരിച്ചുവെങ്കിലും ഹൃദയങ്ങളില്‍ മരിക്കാതെ അദ്ദേഹം കാലാവസാനം വരെ ജീവിക്കും. ബ്രസിലില്‍ നിന്ന് പെലെ ഉയര്‍ന്നുവന്നപ്പോള്‍ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ചക്രവര്‍ത്തിയായി മാറിയ മറഡോണയുടെ ജീവിതം ചരിത്രമാണ്. മൂന്നാം വയസ്സില്‍ ഭക്ഷണപ്പൊതി സമ്മാനമായി പ്രതീക്ഷിച്ച് കാത്തിരുന്ന കൊച്ചു മറഡോണക്ക് ലഭിച്ച ഒരു സമ്മാനമാണ് അദ്ദേഹത്തെ ലോക ഫുട്‌ബോളിന്റെ അമരത്തെത്തിച്ചത്. അതൊരു ഫുട്‌ബോളായിരുന്നു. അര്‍ജന്റീനയിലെ ലാസനിലുള്ള ഒരു ചെറ്റക്കുടിലില്‍ നിന്ന് കുതിച്ചുയര്‍ന്ന് വന്ന് ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസമായി മാറിയ ഡീഗോ മറഡോണ, അര്‍ജന്റീനയിലെ വില്ല ഫിയോറിറ്റോയിലെ ചേരി പ്രദേശത്ത് ധരിക്കാന്‍ നല്ലൊരു ഷൂ പോലുമില്ലാതെ, നഗ്നപാദനായി പന്ത് തട്ടിയാണ് ഇതിഹാസ തുല്യമായ മുന്നേറ്റം നടത്തിയത്.

കുറിയവനെങ്കിലും മിഡ്ഫീല്‍ഡിലെ വിശ്വസ്തനായിരുന്നു മറഡോണ. കളിക്കളത്തില്‍ മറഡോണയുടെ പ്രകടനങ്ങള്‍ ഇന്നും തങ്കത്തിളക്കമുള്ള ഓര്‍മ്മകളാണ്. 1979ല്‍ അര്‍ജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോള്‍ മറഡോണയായിരുന്നു ടീമിന്റെ നായകന്‍. 1979ലും 1980ലും സൗത്ത് അമേരിക്കല്‍ ഫ്‌ളയര്‍ ഓഫ് ഇയര്‍ ബഹുമതി നേടിയ മറഡോണ 1978ലെ ലോകകപ്പ് ടീമില്‍ കടന്നുവെങ്കിലും ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞത് 1982ലാണ്. 1986ല്‍ അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ചത് മറഡോണ തനിച്ചായിരുന്നുവെന്ന് പറഞ്ഞാലും അധികമാവില്ല. ആ മുന്നേറ്റത്തിലാണ് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത്. മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും അത്തവണ അദ്ദേഹം നേടി. 1990ല്‍ അര്‍ജന്റീനയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ചെങ്കിലും ജര്‍മ്മനിയോട് തോല്‍വി ഏറ്റു വാങ്ങേണ്ടി വന്നു.
നൂറ്റാണ്ടിന്റെ പ്രതിഭകളായി ഒരു ഫുട്‌ബോള്‍ കളിക്കാരനെ തിരഞ്ഞെടുക്കാന്‍ ഫിഫ തീരുമാനിച്ചത് 2000ത്തിലാണ്. ആ തീരുമാനം പക്ഷെ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സംഘാടകര്‍, പെലെയെ തിരഞ്ഞെടുക്കണോ അതോ മറഡോണയെ തിരഞ്ഞെടുക്കണോ എന്ന ആശയക്കുഴപ്പത്തില്‍ ആയെങ്കിലും ഒടുവില്‍ പെലെ തന്നെയാണെന്ന് ലോകഫുട്‌ബോള്‍ സംഘടനക്ക് പ്രഖ്യാപിക്കേണ്ടി വന്നു. എന്നാല്‍ ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകര്‍ ഏറ്റവും കൂടുതല്‍ വോട്ട് നല്‍കിയ താരം മറഡോണയായിരുന്നു. വെബ്‌സൈറ്റിലെ വോട്ടിംഗില്‍ പെലെക്ക് 26000 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മറഡോണയെ പിന്തുണച്ചെത്തിയത് 78000പേരായിരുന്നു.

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ വിങ്ങലേല്‍പ്പിച്ചാണ് മറഡോണ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ വിടവാങ്ങല്‍. അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുള്ള ലാനസില്‍ 1960 ഒക്‌ടോബര്‍ 30ന് ജനിച്ച മറഡോണ 16-ാം വയസില്‍ അംഗരിക്കെതിരായ മത്സരത്തോടെയാണ് രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്.

മറഡോണ ഫുട്‌ബോളില്‍ മാത്രമല്ല, വിവാദങ്ങളിലും താരമായിരുന്നു. ഫുട്‌ബോളില്‍ നേട്ടങ്ങളുടെ കൊടുമുടി കയറിയപ്പോഴും വ്യക്തി ജീവിതത്തില്‍ അദ്ദേഹം തിരിച്ചടില്‍ സ്വയം വരുത്തിവെച്ചു. 1991ല്‍ കൊക്കെയിന്‍ ഉപയോഗിച്ചതിന് സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. മൂന്ന് വര്‍ഷം കഴിഞ്ഞ് അമേരിക്കന്‍ ലോകകപ്പിലും ലഹരി ഉപയോഗത്തിനും പുറത്താക്കപ്പെട്ടു. ഇടയ്ക്ക് മാരിയുവാന കഴിച്ച് ജയിലിലായി. ഫുട്‌ബോളില്‍ അനായാസ ചലനങ്ങളുമായി കുതിച്ചുപാഞ്ഞ മറഡോണ കളക്കളത്തിന് പുറത്ത് തടിച്ച ശരീരവുമായി വേച്ചുവേച്ചു നടന്നുനീങ്ങുന്നതും കാലം കണ്ടു. പക്ഷെ ഒരു കാലത്ത് പോലും മറഡോണക്ക് ലോകമെങ്ങും ആരാധകര്‍ കുറഞ്ഞില്ല. ഫുട്‌ബോള്‍ ആരാധകര്‍ക്ക് പെലെ രാജാവാണെങ്കില്‍ മറഡോണ ദൈവമായിരുന്നു. ലോകത്തെ എക്കാലത്തേയും ജനപ്രിയ നായകനെന്ന് ഫുട്‌ബോള്‍ ആരാധകര്‍ ഇദ്ദേഹത്തിന് ഒപ്പുചാര്‍ത്തിയത് അര്‍ജന്റീനക്ക് രണ്ടുതവണ ലോകകപ്പ് ഫുട്‌ബോള്‍ സമ്മാനിച്ച നായകന്‍ എന്ന നിലക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ കുറേ രസത്തരങ്ങള്‍ ഇഷ്ടപ്പെട്ടത് കൂടിയാണ്. മറഡോണയുടെ ഒരു ശൈലിയും കളികളും വേറെതന്നെയായിരുന്നു. മയക്കുമരുന്ന് ഉപയോഗം ഉള്‍പ്പെടെ നിരവധി ആരോപണങ്ങളിലും മറഡോണ വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞു. 1991 മാര്‍ച്ചില്‍ ഒരു മത്സരത്തിന് ശേഷം നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ മറഡോണ കൊക്കെയിന്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. 15 മാസം വിലക്കുനേരിട്ടതിന് ശേഷവും മടങ്ങിയെത്തിയ മറഡോണ കൊക്കെയിന്‍ കൈവശം വെച്ചതിനും അറസ്റ്റിലായി. ഫുട്‌ബോള്‍ പോലെ തന്നെ മയക്കുമരുന്നും മറഡോണക്ക് ഒരു ബലഹീനതയായിരുന്നു. പലപ്പോഴും പിടിക്കപ്പെട്ടിട്ടും പല വമ്പന്‍ മത്സരങ്ങളില്‍ നിന്ന് വിലക്കെപ്പെട്ടിട്ടും അദ്ദേഹം മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് പിന്മാറിയില്ല.

Related Articles
Next Story
Share it