കൊച്ചി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ജീവിതം പ്രമേയമാക്കി സിനിമ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിനിടെ ആരായിരിക്കും ഉമ്മന്‍ ചാണ്ടിയുടെ വേഷത്തിലെത്തുക എന്ന ചോദ്യവുമായി ചര്‍ച്ച കൊഴുപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. മമ്മൂട്ടി ആയിരിക്കും ഉമ്മന്‍ചാണ്ടിയുടെ വേഷത്തില്‍ എത്തുകയെന്ന സൂചനകള്‍ പരക്കുന്നതിനിടെ ഉമ്മന്‍ചാണ്ടിയുടെ രൂപത്തിലുള്ള മമ്മൂട്ടിയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നിറചിരിയോടെ ഉമ്മന്‍ചാണ്ടിയെ പോലെ നില്‍ക്കുന്ന മമ്മൂട്ടിയെ ഫോട്ടോയില്‍ കാണാം. സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് രൂപം നല്‍കിയ ചിത്രമാണിത്. ഇതിന് പിന്നാലെ ബയോപിക് വരുന്നെന്ന തരത്തിലുള്ള പ്രചരണവും ശക്തമാണ്.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ജീവിതം സിനിമ ആയാല്‍ ആരായിരിക്കണം ഉമ്മന്‍ചാണ്ടിയുടെ വേഷം ചെയ്യേണ്ടത് എന്ന ചോദ്യത്തിന് മുന്നും പിന്നും നോക്കാതെ മമ്മൂട്ടി എന്നായിരുന്നു ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഒരിക്കല്‍ മറുപടി നല്‍കിയത്. ചിത്രത്തില്‍ തന്റെ വേഷം ചെയ്യേണ്ടത് ദുല്‍ഖര്‍ ആയിരിക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.