രാഷ്ട്രീയത്തിലേക്കില്ല, എഴുത്തും സേവനവും തുടരും; ടി.പി.രഞ്ജിത്തിന്റെ നിലപാടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
കുമ്പള: കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടായി വിരമിച്ച ടി.പി. രഞ്ജിത്ത് വിരമിക്കല്‍ സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായി. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും ഇനി എഴുത്തും സേവനവുമായി തുടരും എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇതിന് പിന്തുണ അറിയിച്ച് സഹപ്രവര്‍ത്തകര്‍ അടക്കം നിരവധിപേര്‍ രംഗത്തെത്തി. പലവട്ടം പലരും തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ വിജയം എന്നും സത്യത്തിനായിരിക്കുമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടു.കാസര്‍കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സേവനം അനുഷ്ഠിച്ച ടി.പി. രജ്ഞിത്ത് എന്ന പൊലീസുദ്യോഗസ്ഥന് എല്ലാവര്ക്കും […]

കുമ്പള: കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടായി വിരമിച്ച ടി.പി. രഞ്ജിത്ത് വിരമിക്കല്‍ സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായി. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും ഇനി എഴുത്തും സേവനവുമായി തുടരും എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇതിന് പിന്തുണ അറിയിച്ച് സഹപ്രവര്‍ത്തകര്‍ അടക്കം നിരവധിപേര്‍ രംഗത്തെത്തി. പലവട്ടം പലരും തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ വിജയം എന്നും സത്യത്തിനായിരിക്കുമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടു.
കാസര്‍കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സേവനം അനുഷ്ഠിച്ച ടി.പി. രജ്ഞിത്ത് എന്ന പൊലീസുദ്യോഗസ്ഥന് എല്ലാവര്ക്കും സുപരിചിതനാണ്. കുമ്പള, ഹൊസ്ദുര്‍ഗ്, രാജപുരം, മഞ്ചേശ്വരം, കാസര്‍കോട് എന്നീ സ്റ്റേഷനികളില്‍ എസ്.ഐ.ആയും കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളുടെ സ്റ്റേഷന് ഹൗസ് ഓഫീസറായും സേവനം അനുഷ്ഠിച്ച ടി.പി. രഞ്ജിത്ത് നിരവധി പ്രമാദമായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി ശ്രദ്ധ നേടിയിരുന്നു. കാസര്‍കോടിന് പുറമെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉപ്പള, ബായാര്‍, പൈവളിഗെ എന്നിവിടങ്ങളിലെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഉപ്പളയിലും പരിസരത്തും പൊലീസിന് തലവേദനയായിരുന്ന, തോക്കും ആയുധങ്ങളും ചൂണ്ടി ദേശീയപാതയില്‍ വാഹന യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്യുന്ന സംഘത്തെ പിടികൂടിയും കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചും ശ്രദ്ധ നേടി. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കര്‍ണ്ണാടക മദ്യവും സ്പിരിറ്റും പിടികൂടിയതും ടി.പി. രഞ്ജിത്തും സംഘവുമാണ്. ഉളുവാറിലെ സുഹ്റ കൊലക്കേസ് പ്രതിയെ മൂന്ന് ദിവസത്തിനകം അറസ്റ്റ് ചെയ്തതും രഞ്ജിത്തിന്റെ സേവനകാലത്തെ പ്രധാന നേട്ടമായിരുന്നു. കൂഡ്ലു ബാങ്ക് കൊള്ളയടിച്ച സംഘത്തെ പിടികൂടിയതടക്കം പ്രമാദമായ ഒട്ടേറെ കേസുകളില്‍ പ്രതികളെ കണ്ടെത്തിയത് രഞ്ജിത്തിന്റെ നേതൃത്വത്തിലാണ്. കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പിയായാണ് വിരമിച്ചത്. ഇതിനോടകം 200ലധികം അംഗീകാരങ്ങള്‍ തേടിയെത്തി.
കേരളത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷകനുള്ള പ്രത്യേക പുരസ്കാരം 2007ല്‍ ലഭിച്ചിരുന്നു.
2013ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചു. യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂര്‍ റൂറല്‍ എസ്.പി എം. ഹേമലത ഉപഹാരം സമ്മാനിച്ചു.