ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ അനധികൃത മത്സരം നടത്തി കളരി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതിനെതിരെ കോടതിയെ സമീപിക്കും-കളരിഗുരുക്കന്‍മാര്‍

കാസര്‍കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിരിച്ച് വിടാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ കളരി വിദ്യാര്‍ത്ഥികളെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കളരി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്ന് ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കളരിഗുരുക്കന്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 24ന് പരപ്പ ഇടത്തോട് സബ് ജൂനിയര്‍ വിദഗത്തില്‍ മത്സരം നടത്തുകയും 31ന് ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ മത്സരം ചെറുവത്തൂര്‍ കണ്ണാടിപ്പാറയില്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയുമാണ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഒബ്‌സര്‍വറുടെ നിരീക്ഷണത്തിലാണ് ജില്ലാതല സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തേണ്ടത്. എന്നാല്‍ […]

കാസര്‍കോട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിരിച്ച് വിടാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ കളരി വിദ്യാര്‍ത്ഥികളെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കളരി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്ന് ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കളരിഗുരുക്കന്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 24ന് പരപ്പ ഇടത്തോട് സബ് ജൂനിയര്‍ വിദഗത്തില്‍ മത്സരം നടത്തുകയും 31ന് ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ മത്സരം ചെറുവത്തൂര്‍ കണ്ണാടിപ്പാറയില്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയുമാണ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഒബ്‌സര്‍വറുടെ നിരീക്ഷണത്തിലാണ് ജില്ലാതല സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തേണ്ടത്. എന്നാല്‍ പരപ്പയില്‍ നടന്ന മത്സരത്തിന് ഒബ്‌സര്‍വര്‍ ഇല്ലായിരുന്നു. അനധികൃത മല്‍സരമാണെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലും കണ്ടെത്തിയിരുന്നു. ആകെ മൂന്ന് കളരികള്‍ മാത്രം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനാല്‍ കളരിപ്പയറ്റ് അസോസിയേഷന്‍ പിരിച്ച് വിട്ട് പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ജില്ലയില്‍ 26 ഓളം സജീവ കളരികളും 750 ല്‍ പരം കളരി വിദ്യാര്‍ത്ഥികളും നിലനില്‍ക്കുമ്പോഴാണ് 60ല്‍ താഴെ കുട്ടികളെ വെച്ച് ജില്ലാ മത്സരം എന്ന പേരില്‍ സംഘടിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിരീക്ഷകന്‍ ഇല്ലാത്തതിനാല്‍ ജില്ലാ മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയില്ല. അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ അനധികൃതമാണെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ചിറ്റാരിക്കലില്‍ വെച്ച് നടന്ന അനധികൃത മത്സരത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വ്യാജരേഖ ചമച്ച് ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കളരിപ്പയറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ വിജിലന്‍സിലും പരാതി നിലനില്‍ക്കുമ്പോഴാണ് വീണ്ടും അസോസിയേഷന്‍ അനധികൃത മത്സരം നടത്താന്‍ വീണ്ടും തയ്യാറെടുക്കുന്നത്. പരപ്പയിലെ ജില്ലാതല മത്സരത്തില്‍ അര്‍ഹരായ കളരി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താത്തതിനാല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. നാഥനില്ലാ കളരികളുമായി കളരിപ്പയറ്റ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുമ്പോള്‍ യഥാര്‍ത്ഥ കളരിഗുരുകന്‍മാരും കളരി വിദ്യാര്‍ത്ഥികളും വഞ്ചിക്കപ്പെടുകയാണെന്നും കളരിഗുരുക്കന്‍മാരായ ഡോ. വി.വി. ക്രിസ്റ്റോ, ടി.വി. സുരേഷ്, ജ്യോതിഷ് സെബാസ്റ്റ്യന്‍, കെ.എസ്. ജയ്‌സണ്‍, കെ.രാജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Articles
Next Story
Share it