വന്യജീവിയുടെ പരാക്രമം; എണ്‍മകജെയില്‍ 15 ആടുകളെ കടിച്ചുകൊന്ന നിലയില്‍

പെര്‍ള: എണ്‍മകജെ പഞ്ചായത്തിലെ ഷേണി-മണിയംപാറ ഭാഗങ്ങളില്‍ വന്യജീവിയുടെ പരാക്രമം. കൂട്ടിനകത്ത് വളര്‍ത്തിയിരുന്ന 15ഓളം ആടുകളെ കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സംഭവം. മഞ്ഞംപാറയിലെ കരീം ചോയിമൂല, ഹമീദ് കൊടി, മണിയംപാറയിലെ അഷ്‌റഫ് തുടങ്ങിയവരുടെ വീടുകളില്‍ വളര്‍ത്തിയിരുന്ന ആടുകളെയാണ് വന്യജീവി കൊന്നൊടുക്കിയത്. കൂടുതല്‍ തകര്‍ത്ത നിലയിലാണ്. കാട്ടുപൂച്ചയാകാം ഇതിന് പിന്നിലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. വന്യജീവിയുടെ ആക്രമണം ഏറിവരുന്നത് കാരണം പ്രദേശവാസികള്‍ ഭീതിയിലാണ്.

പെര്‍ള: എണ്‍മകജെ പഞ്ചായത്തിലെ ഷേണി-മണിയംപാറ ഭാഗങ്ങളില്‍ വന്യജീവിയുടെ പരാക്രമം. കൂട്ടിനകത്ത് വളര്‍ത്തിയിരുന്ന 15ഓളം ആടുകളെ കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സംഭവം.
മഞ്ഞംപാറയിലെ കരീം ചോയിമൂല, ഹമീദ് കൊടി, മണിയംപാറയിലെ അഷ്‌റഫ് തുടങ്ങിയവരുടെ വീടുകളില്‍ വളര്‍ത്തിയിരുന്ന ആടുകളെയാണ് വന്യജീവി കൊന്നൊടുക്കിയത്. കൂടുതല്‍ തകര്‍ത്ത നിലയിലാണ്. കാട്ടുപൂച്ചയാകാം ഇതിന് പിന്നിലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. വന്യജീവിയുടെ ആക്രമണം ഏറിവരുന്നത് കാരണം പ്രദേശവാസികള്‍ ഭീതിയിലാണ്.

Related Articles
Next Story
Share it