മണിയംപാറയില്‍ വീണ്ടും വന്യജീവിയുടെ പരാക്രമം; നാല് ആടുകളെ കൂടി കൊന്നൊടുക്കിയ നിലയില്‍

പെര്‍ള: എണ്‍മകജെ പഞ്ചായത്തിലെ മണിയംപാറയില്‍ വീണ്ടും വന്യജീവിയുടെ പരാക്രമം. നാല് ആടുകളെ കൂടി കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി. മണിയംപാറയിലെ മുനീറിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് ആടുകളെയാണ് ഇന്ന് രാവിലെ കൊന്നൊടുക്കിയ നിലയില്‍ കണ്ടത്. ഈ കുടുംബം ആടുകളെ വളര്‍ത്തിയായിരുന്നു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. ആടുകളെ വന്യജീവി കൊന്നൊടുക്കിയതോടെ മുനീറിന്റെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗത്തെ മൂന്ന് വീടുകളില്‍ വളര്‍ത്തിയിരുന്ന 15ഓളം ആടുകളെ വന്യജീവി കൊന്നൊടുക്കിയിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ വീണ്ടും സ്ഥലം സന്ദര്‍ശിച്ചു. കാട്ടുപൂച്ചയായിരിക്കും […]

പെര്‍ള: എണ്‍മകജെ പഞ്ചായത്തിലെ മണിയംപാറയില്‍ വീണ്ടും വന്യജീവിയുടെ പരാക്രമം. നാല് ആടുകളെ കൂടി കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി. മണിയംപാറയിലെ മുനീറിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് ആടുകളെയാണ് ഇന്ന് രാവിലെ കൊന്നൊടുക്കിയ നിലയില്‍ കണ്ടത്.
ഈ കുടുംബം ആടുകളെ വളര്‍ത്തിയായിരുന്നു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. ആടുകളെ വന്യജീവി കൊന്നൊടുക്കിയതോടെ മുനീറിന്റെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗത്തെ മൂന്ന് വീടുകളില്‍ വളര്‍ത്തിയിരുന്ന 15ഓളം ആടുകളെ വന്യജീവി കൊന്നൊടുക്കിയിരുന്നു.
വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ വീണ്ടും സ്ഥലം സന്ദര്‍ശിച്ചു. കാട്ടുപൂച്ചയായിരിക്കും ഇതിന് പിന്നിലെന്നാണ് വനംവകുപ്പ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്.

Related Articles
Next Story
Share it