കാട്ടാന ശല്യം; കിടങ്ങുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഉണ്ണിത്താന്‍ എം.പി കര്‍ണാടക എം.പിയുടെ സഹായം തേടി

കാഞ്ഞങ്ങാട്: കാട്ടാനകള്‍ കൂട്ടത്തോടെയെത്തുന്നത് തടയാന്‍ കര്‍ണാടക വനാതിര്‍ത്തിയാല്‍ നിര്‍മ്മിച്ച കിടങ്ങുകള്‍ തകര്‍ന്നതിനാല്‍ അവ പുനര്‍നിര്‍മ്മിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കര്‍ണാടകയുടെ സഹായം തേടി. കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ച പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ദക്ഷിണ കാനറ എം.പി നളിന്‍ കുമാര്‍ കട്ടീലിനെ ഫോണില്‍ വിളിച്ചാണ് കിടങ്ങുകളുടെ അവസ്ഥ സൂചിപ്പിച്ചത്. പരമാവധി സഹായങ്ങള്‍ ചെയ്യാമെന്ന് നളിന്‍ കുമാര്‍ കട്ടില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ഉറപ്പുനല്‍കിയതായി അറിയുന്നു. പ്രദേശ വാസികളുടെ ആവശ്യത്തെതുടര്‍ന്നാണ് […]

കാഞ്ഞങ്ങാട്: കാട്ടാനകള്‍ കൂട്ടത്തോടെയെത്തുന്നത് തടയാന്‍ കര്‍ണാടക വനാതിര്‍ത്തിയാല്‍ നിര്‍മ്മിച്ച കിടങ്ങുകള്‍ തകര്‍ന്നതിനാല്‍ അവ പുനര്‍നിര്‍മ്മിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കര്‍ണാടകയുടെ സഹായം തേടി. കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ച പനത്തടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ദക്ഷിണ കാനറ എം.പി നളിന്‍ കുമാര്‍ കട്ടീലിനെ ഫോണില്‍ വിളിച്ചാണ് കിടങ്ങുകളുടെ അവസ്ഥ സൂചിപ്പിച്ചത്. പരമാവധി സഹായങ്ങള്‍ ചെയ്യാമെന്ന് നളിന്‍ കുമാര്‍ കട്ടില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ഉറപ്പുനല്‍കിയതായി അറിയുന്നു. പ്രദേശ വാസികളുടെ ആവശ്യത്തെതുടര്‍ന്നാണ് നളീന്‍ കുമാര്‍ കാട്ടീലിനെ വിളിച്ചത്. കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്നാണ് ആനകള്‍ കൂട്ടത്തോടെയിറങ്ങുന്നത്. കാട്ടാന ശല്യം പരിഹരിച്ച് കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ആവശ്യപ്പെട്ടു. അടുക്കം, വട്ടക്കയം, പരിയാരം, പാറക്കടവ്, റാണിപുരം പ്രദേശങ്ങളാണ് എം. പി സന്ദര്‍ശിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച സോളാര്‍ ഫെന്‍സിങ്ങ് ആവശ്യമായ പരിപാലനമില്ലാതെ തകര്‍ന്ന് കിടക്കുകയാണെന്നും അത് പുനസ്ഥാപിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും എം.പി പറഞ്ഞു.

Related Articles
Next Story
Share it