ആദൂരില്‍ കാട്ടുപോത്തിടിച്ച് വാന്‍ തകര്‍ന്നു

ആദൂര്‍: റോഡിന് കുറുകെ ഓടിയ കാട്ടുപോത്തിടിച്ച് വാന്‍ തകര്‍ന്നു. ഇന്നലെ രാവിലെ ആദൂര്‍ ആലന്തടുക്കയിലാണ് സംഭവം. ഇവിടെ മുമ്പും കാട്ടുപോത്തിന്റെ പരാക്രമം ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു ബൈക്കും കാറും കാട്ടുപോത്തിടിച്ച് തകര്‍ന്നിരുന്നു. പള്ളങ്കോട്ടെ പി.എ അബ്ദുല്ലയുടെ വാനാണ് ഇന്നലെ തകര്‍ന്നത്. മീന്‍ വില്‍പ്പനക്കാരനായ അബ്ദുല്ല മീനെടുക്കുന്നതിനായി വീട്ടില്‍ നിന്ന് മുള്ളേരിയയിലേക്ക് പോകുന്നതിനിടെയാണ് വലതുഭാഗത്ത് നിന്ന് കാട്ടുപാത്ത് പാഞ്ഞെത്തി വാനിലിടിച്ചത്. വാനിന്റെ മുന്‍ഭാഗവും വാതിലും തകര്‍ന്നു. കാട്ടുപോട്ട് കാട്ടിലേക്ക് ഓടിപ്പോയി.

ആദൂര്‍: റോഡിന് കുറുകെ ഓടിയ കാട്ടുപോത്തിടിച്ച് വാന്‍ തകര്‍ന്നു. ഇന്നലെ രാവിലെ ആദൂര്‍ ആലന്തടുക്കയിലാണ് സംഭവം.
ഇവിടെ മുമ്പും കാട്ടുപോത്തിന്റെ പരാക്രമം ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഒരു ബൈക്കും കാറും കാട്ടുപോത്തിടിച്ച് തകര്‍ന്നിരുന്നു. പള്ളങ്കോട്ടെ പി.എ അബ്ദുല്ലയുടെ വാനാണ് ഇന്നലെ തകര്‍ന്നത്. മീന്‍ വില്‍പ്പനക്കാരനായ അബ്ദുല്ല മീനെടുക്കുന്നതിനായി വീട്ടില്‍ നിന്ന് മുള്ളേരിയയിലേക്ക് പോകുന്നതിനിടെയാണ് വലതുഭാഗത്ത് നിന്ന് കാട്ടുപാത്ത് പാഞ്ഞെത്തി വാനിലിടിച്ചത്. വാനിന്റെ മുന്‍ഭാഗവും വാതിലും തകര്‍ന്നു. കാട്ടുപോട്ട് കാട്ടിലേക്ക് ഓടിപ്പോയി.

Related Articles
Next Story
Share it