ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്ത്, വന്യമൃഗങ്ങളുടെ ശല്യവും വര്‍ധിച്ചു; കൃഷിയില്‍ നിന്ന് പിന്തിരിഞ്ഞ് കര്‍ഷകര്‍

ബദിയടുക്ക: കാട്ടുപോത്ത് വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെ കര്‍ഷകര്‍ കണ്ണീര്‍ കയത്തില്‍. അതിര്‍ത്തി പ്രദേശമായ എണ്‍മകജെ പഞ്ചായത്തിലെ അര്‍ദ്ദമൂല, ചന്ദ്രഗിരി, സൂരംവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലേയും വൈകുന്നേരങ്ങളിലുമാണ് കാട്ടുപോത്തുകള്‍ കൃഷിയിടത്തിലും പാതയോരങ്ങളിലും കാണപ്പെടുന്നത്. വനത്തില്‍ കാട്ടുപോത്തുകളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ കൂട്ടത്തോടെ കൃഷിയിടത്തിലേക്കും ജനവാസമേഖലയിലേക്കും ഇറങ്ങുകയാണ്.എണ്‍മകജെ, കാറഡുക്ക, ദേലമ്പാടി, ബെള്ളൂര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കാട്ടുപോത്തുകള്‍ കൂട്ടമായി എത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് അതിര്‍ത്തി പ്രദേശമായ സ്വര്‍ഗ്ഗ സൂരംവയലില്‍ കാലിന് പരിക്കേറ്റ നിലയില്‍ കാട്ടുപോത്തിനെ […]

ബദിയടുക്ക: കാട്ടുപോത്ത് വീണ്ടും ജനവാസ കേന്ദ്രത്തിലിറങ്ങിയതോടെ കര്‍ഷകര്‍ കണ്ണീര്‍ കയത്തില്‍. അതിര്‍ത്തി പ്രദേശമായ എണ്‍മകജെ പഞ്ചായത്തിലെ അര്‍ദ്ദമൂല, ചന്ദ്രഗിരി, സൂരംവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലേയും വൈകുന്നേരങ്ങളിലുമാണ് കാട്ടുപോത്തുകള്‍ കൃഷിയിടത്തിലും പാതയോരങ്ങളിലും കാണപ്പെടുന്നത്. വനത്തില്‍ കാട്ടുപോത്തുകളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ കൂട്ടത്തോടെ കൃഷിയിടത്തിലേക്കും ജനവാസമേഖലയിലേക്കും ഇറങ്ങുകയാണ്.
എണ്‍മകജെ, കാറഡുക്ക, ദേലമ്പാടി, ബെള്ളൂര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കാട്ടുപോത്തുകള്‍ കൂട്ടമായി എത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് അതിര്‍ത്തി പ്രദേശമായ സ്വര്‍ഗ്ഗ സൂരംവയലില്‍ കാലിന് പരിക്കേറ്റ നിലയില്‍ കാട്ടുപോത്തിനെ കണ്ടത്. കൃഷിയിടത്തില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നത് പതിവായതോടെ പലരും പടക്കം പോലുള്ളവ മാലിന്യം നിറഞ്ഞ സ്ഥലത്ത് വെക്കുകയും കടിക്കുന്നതിനിടയില്‍ ഇവ പൊട്ടിത്തെറിക്കുകയും ചെയ്യും.
ശബ്ദം കേട്ട് കാട്ടുപോത്തുകളില്‍ ചിലത് വിരണ്ട് ഓടും. കെണിയില്‍പെട്ട് കാട്ടുപോത്തുകള്‍ ചത്താല്‍ വനംവകുപ്പ് അധികൃതര്‍ ഇതറിഞ്ഞ് കേസാക്കുമെന്ന ഭയത്താല്‍ പലരും സംഭവം വെളിപ്പെടുത്താറുമില്ല. ഇത്തരത്തില്‍ മാസങ്ങങ്ങള്‍ക്ക് മുമ്പ് ബോവിക്കാനം, കാനത്തൂര്‍ പുഴയില്‍ കാട്ടുപോത്തിന്റെ അഴുകിയ ജഡം കണ്ടെത്തിയിരുന്നു. കാട്ടുപോത്തിനോടൊപ്പം കാട്ടുപന്നി, കാട്ടാനകൂട്ടം എന്നു വേണ്ട മയില്‍, കുരങ്ങ്, മുയല്‍ തുടങ്ങിയ പല ജീവികളും മലയോരമേഖലയില്‍ വ്യാപകമാണ്. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതോടെ കര്‍ഷകരില്‍ പലരും കൃഷിയില്‍ നിന്നും പിന്തിരിയാന്‍ തുടങ്ങിയിട്ടുണ്ട്.
വേനല്‍ ചൂട് കൂടി നീരുറവകള്‍ വറ്റുമ്പോള്‍ വെള്ളം തേടിയെത്തുന്ന വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. വാഹന യാത്രക്കാര്‍ക്കും ഇവ ഭീഷണിയായി മാറിയിട്ടുണ്ട്.

Related Articles
Next Story
Share it