കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കുന്നു; കണ്ണീരോടെ കര്‍ഷകര്‍

ബദിയടുക്ക: വന്യമൃഗങ്ങള്‍ കാട് വിട്ട് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കണ്ണീരോടെ കര്‍ഷകര്‍. നേരത്തെ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാട്ടാന മാത്രമല്ല കര്‍ഷകന്റെ ശത്രു. കുരങ്ങ്, കാട്ടുപന്നി, കാട്ടുപോത്ത്, മയില്‍, മുയല്‍, കീരി തുടങ്ങിയവയും കര്‍ഷകന്റെ സ്വപ്‌നങ്ങള്‍ പിഴുതെറിഞ്ഞ് കാര്‍ഷികവിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ കണ്ണീരോടെ കഴിയുകയാണ് കര്‍ഷക കുടുംബങ്ങള്‍. ബദിയടുക്ക, ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, എണ്‍മകജെ, മുളിയാര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അഡൂര്‍ പാണ്ടി, മയ്യള, ദേലംപാടി, ബെള്ളച്ചേരി, പാണൂര്‍, […]

ബദിയടുക്ക: വന്യമൃഗങ്ങള്‍ കാട് വിട്ട് നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. കണ്ണീരോടെ കര്‍ഷകര്‍. നേരത്തെ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കാട്ടാന മാത്രമല്ല കര്‍ഷകന്റെ ശത്രു. കുരങ്ങ്, കാട്ടുപന്നി, കാട്ടുപോത്ത്, മയില്‍, മുയല്‍, കീരി തുടങ്ങിയവയും കര്‍ഷകന്റെ സ്വപ്‌നങ്ങള്‍ പിഴുതെറിഞ്ഞ് കാര്‍ഷികവിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഗത്യന്തരമില്ലാതെ കണ്ണീരോടെ കഴിയുകയാണ് കര്‍ഷക കുടുംബങ്ങള്‍. ബദിയടുക്ക, ദേലംപാടി, കുമ്പഡാജെ, കാറഡുക്ക, എണ്‍മകജെ, മുളിയാര്‍ പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അഡൂര്‍ പാണ്ടി, മയ്യള, ദേലംപാടി, ബെള്ളച്ചേരി, പാണൂര്‍, ഇരിയണ്ണി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ് വന്യമൃഗങ്ങള്‍. തെങ്ങ്, വാഴ, പച്ചക്കറികള്‍, നെല്‍കൃഷികള്‍ എന്നിവയെല്ലം കാട്ടുമൃഗങ്ങളാല്‍ നശിപ്പിക്കപ്പെടുന്നു. കൂട്ടമായെത്തുന്ന വാനരന്മാര്‍ തെങ്ങുകളില്‍ കയറി ഇളനീരുകള്‍ പറിച്ചിടുകയും അടയ്ക്ക കുലകളും, വാഴക്കുലകളും കൊക്കോകളും നശിപ്പിക്കുമ്പോള്‍ മറ്റൊരു വശത്ത് കാട്ടുപന്നികളും കാട്ടുപോത്തുകളും നെല്‍കൃഷി, പച്ചക്കറി, കപ്പകൃഷികള്‍ പാടെ നശിപ്പിക്കുന്നു. മയിലുകളുടെ ഭീഷണി നേരിടുന്നത് പപ്പായ, പച്ചക്കറി കര്‍ഷകരുമാണ്. വീത്ത് വിതച്ച് തൈ ആവുന്നതിനിടയില്‍ പാടെ കൊത്തിനശിപ്പിക്കുകയാണ് പതിവ്. ഇതോടൊപ്പം അതിര്‍ത്തി പ്രദേശങ്ങളിലെ റബ്ബര്‍ മരങ്ങളും കര്‍ഷകര്‍ കൃഷി സംരക്ഷിക്കുന്നതിന് വേണ്ടി കെട്ടുന്ന വേലികളും വലകളും തകര്‍ത്ത് കാട്ടുമൃഗങ്ങള്‍ കൃഷിയിടത്തില്‍ കയറി കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം കാരണം ചെറുകിട കര്‍ഷകരൊക്കെ കൃഷിയില്‍ നിന്നും പിന്തിരിയുകയാണ്. ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്ത് കൃഷി ആരംഭിച്ചവര്‍ക്കെല്ലം ഇപ്പോള്‍ തിരിച്ചടിയായി നഷ്ടക്കച്ചവടമായി മാറുമ്പോള്‍ കാര്‍ഷിക വിളകള്‍ക്ക് സംരക്ഷണമില്ലാതെ അധികൃതരുടെ കനിവ് തേടുകയാണ് കര്‍ഷകര്‍.

Related Articles
Next Story
Share it