ഭാര്യ തന്നെ അടിമയെ പോലെ കാണുന്നു; തലയണ കൊണ്ട് മര്‍ദിക്കുന്നു; പരാതിയുമായി യുവാവ്

ബെംഗളൂരു: ഭാര്യ മര്‍ദിക്കുന്നുവെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍. ബെംഗളൂരുവിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. ഭാര്യ തന്നെ അടിമയെ പോലെ കാണുന്നുവെന്നും തലയണ കൊണ്ട് പതിവായി മര്‍ദിക്കുമെന്നും പരാതിയില്‍ പറയുന്നു. 2020 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. അപാര്‍ട്ട്‌മെന്റിലാണ് ഇരുവരുടെയും താമസം. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ക്ക് ശേഷം ഭാര്യ തന്നെ അടിമയായാണ് കണക്കാക്കുന്നതെന്നും നിരന്തരം തലയിണ കൊണ്ട് അടിക്കുമെന്നും യുവാവ് പരാതി പറഞ്ഞിരുന്നു. വിലപിടിപ്പുള്ള സാധനങ്ങള്‍ എപ്പോഴും വാങ്ങാന്‍ നിര്‍ബന്ധിക്കും. സ്വകാര്യ ആവശ്യത്തിനായി […]

ബെംഗളൂരു: ഭാര്യ മര്‍ദിക്കുന്നുവെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍. ബെംഗളൂരുവിലാണ് സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. ഭാര്യ തന്നെ അടിമയെ പോലെ കാണുന്നുവെന്നും തലയണ കൊണ്ട് പതിവായി മര്‍ദിക്കുമെന്നും പരാതിയില്‍ പറയുന്നു. 2020 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.

അപാര്‍ട്ട്‌മെന്റിലാണ് ഇരുവരുടെയും താമസം. വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ക്ക് ശേഷം ഭാര്യ തന്നെ അടിമയായാണ് കണക്കാക്കുന്നതെന്നും നിരന്തരം തലയിണ കൊണ്ട് അടിക്കുമെന്നും യുവാവ് പരാതി പറഞ്ഞിരുന്നു. വിലപിടിപ്പുള്ള സാധനങ്ങള്‍ എപ്പോഴും വാങ്ങാന്‍ നിര്‍ബന്ധിക്കും. സ്വകാര്യ ആവശ്യത്തിനായി ഒരു കാര്‍ പോലും ഭാര്യയുടെ നിര്‍ബന്ധത്തിന് വാങ്ങിച്ചു നല്‍കിയെന്നും യുവാവ് പറയുന്നു. ഭാര്യയെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട യുവാവ് പണത്തിനും വിലപിടിപ്പുളള വസ്തുക്കള്‍ക്കും വേണ്ടി നിരന്തരം ശല്യം ചെയ്യുന്നുവെന്നും കാരണം കണ്ടെത്തി വഴക്ക് കൂടുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സെപ്റ്റംബര്‍ 25ന് രാത്രി 10.30ഓടെ പുറത്തുപോകാന്‍ നിര്‍ബന്ധിച്ചെങ്കിലും പോകരുതെന്ന് പറഞ്ഞ് താന്‍ വാതില്‍ പൂട്ടിയിരുന്നു. വഴക്ക് ഒഴിവാക്കുന്നതിനായി ഒഴിഞ്ഞുമാറിയെങ്കിലും താന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ കട്ടിലില്‍ കയറി തലയണകൊണ്ട് ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും പോലീസിനെ വിളിക്കുകയും പോലീസ് രണ്ട് പേര്‍ക്കും കൗണ്‍സലിംഗ് നല്‍കുകയും യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതി ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടും തനിക്കെതിരെ അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ സ്ത്രീധന പീഡന പരാതി നല്‍കിയെന്നും കോടതിയില്‍ പോയി പിന്നീട് മുന്‍കൂര്‍ ജാമ്യമെടുക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it