ഭാര്യ ജീന്‍സ് ധരിക്കാനും നൃത്തം ചെയ്യാനും വിസമ്മതിക്കുന്നു; മൊഴി ചൊല്ലിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലക്‌നൗ: ഭാര്യയെ മൊഴി ചൊല്ലിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീന്‍സ് ധരിക്കാനും നൃത്തം ചെയ്യാനും ഭാര്യ വിസമ്മതിക്കുന്നുവെന്ന് ആരോപിച്ചാണ് യുവാവ് മൊഴി ചൊല്ലിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മൊഴി ചൊല്ലിയ ശേഷം ഭാര്യയുടെ വീട്ടില്‍ എത്തിയാണ് ഭര്‍ത്താവ് സ്വയം തീകൊളുത്തിയത്. എന്നാല്‍ വീട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. അനസ് എന്ന യുവാവാണ് ചൊവ്വാഴ്ച രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവര്‍ വിവാഹിതരായത്. ഡെല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്നു അനസ്. ന്യത്തം ചെയ്യാനും പാട്ടുപാടാനും ആവശ്യപ്പെട്ട് […]

ലക്‌നൗ: ഭാര്യയെ മൊഴി ചൊല്ലിയ ശേഷം ഭര്‍ത്താവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീന്‍സ് ധരിക്കാനും നൃത്തം ചെയ്യാനും ഭാര്യ വിസമ്മതിക്കുന്നുവെന്ന് ആരോപിച്ചാണ് യുവാവ് മൊഴി ചൊല്ലിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. മൊഴി ചൊല്ലിയ ശേഷം ഭാര്യയുടെ വീട്ടില്‍ എത്തിയാണ് ഭര്‍ത്താവ് സ്വയം തീകൊളുത്തിയത്. എന്നാല്‍ വീട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു.

അനസ് എന്ന യുവാവാണ് ചൊവ്വാഴ്ച രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവര്‍ വിവാഹിതരായത്. ഡെല്‍ഹിയില്‍ ജോലി ചെയ്യുകയായിരുന്നു അനസ്. ന്യത്തം ചെയ്യാനും പാട്ടുപാടാനും ആവശ്യപ്പെട്ട് യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി ഭാര്യ ആരോപിക്കുന്നു. ഇതിന്റെ പേരില്‍ വഴക്കിടുമായിരുന്നു. ഭര്‍ത്താവിനെതിരെ ഗ്രാമ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും ഫലം കണ്ടില്ലെന്നും ഭാര്യ പറയുന്നു.

രണ്ടു ദിവസം മുമ്പാണ് ഭാര്യയെ അനസ് മൊഴി ചൊല്ലിയത്. കഴിഞ്ഞദിവസം രാത്രി വീട്ടില്‍ എത്തി പെട്ടെന്ന് തീപിടിക്കുന്ന ദ്രാവകം ദേഹത്ത് തളിച്ച് അനസ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് ഭാര്യാ പിതാവ് പറയുന്നു.

Related Articles
Next Story
Share it