മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ദേഹത്ത് മുളകുപൊടി കലക്കിയ തിളച്ച വെള്ളമൊഴിച്ചു; ആസ്പത്രിയില്‍ പോകാന്‍ തുനിഞ്ഞപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു
ഉഡുപ്പി: മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ദേഹത്ത് മുളകുപൊടി കലക്കിയ തിളച്ച വെള്ളമൊഴിച്ചു. ഉഡുപ്പി കടപ്പാടിക്ക് സമീപം മണിപ്പുരയിലാണ് സംഭവം. കാര്‍ക്കള താലൂക്ക് സ്വദേശി മുഹമ്മദ് ആസിഫിന്റെ (22) ദേഹത്താണ് ഭാര്യ അഫ്രീന്‍ മുളകുപൊടി കലക്കിയ തിളച്ച വെള്ളമൊഴിച്ചത്. 11 മാസം മുമ്പാണ് മണിപ്പുര ഗ്രാമത്തിലെ ഗുജ്ജിയില്‍ താമസിക്കുന്ന ഹുസൈന്റെ മകള്‍ അഫ്രീനെ ആസിഫിനെ വിവാഹം ചെയ്തത്. മുഹമ്മദ് ആസിഫിന്റെ വീട്ടില്‍ ഒന്നര മാസത്തോളം താമസിച്ചിരുന്ന അഫ്രീന്‍ മണിപ്പുരയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. ഒമ്പത് മാസമായി […]

ഉഡുപ്പി: മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ദേഹത്ത് മുളകുപൊടി കലക്കിയ തിളച്ച വെള്ളമൊഴിച്ചു. ഉഡുപ്പി കടപ്പാടിക്ക് സമീപം മണിപ്പുരയിലാണ് സംഭവം. കാര്‍ക്കള താലൂക്ക് സ്വദേശി മുഹമ്മദ് ആസിഫിന്റെ (22) ദേഹത്താണ് ഭാര്യ അഫ്രീന്‍ മുളകുപൊടി കലക്കിയ തിളച്ച വെള്ളമൊഴിച്ചത്. 11 മാസം മുമ്പാണ് മണിപ്പുര ഗ്രാമത്തിലെ ഗുജ്ജിയില്‍ താമസിക്കുന്ന ഹുസൈന്റെ മകള്‍ അഫ്രീനെ ആസിഫിനെ വിവാഹം ചെയ്തത്. മുഹമ്മദ് ആസിഫിന്റെ വീട്ടില്‍ ഒന്നര മാസത്തോളം താമസിച്ചിരുന്ന അഫ്രീന്‍ മണിപ്പുരയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. ഒമ്പത് മാസമായി ഭാര്യയ്‌ക്കൊപ്പം അമ്മായിയമ്മയുടെ വീട്ടിലാണ് ആസിഫും താമസിക്കുന്നത്. ഭര്‍ത്താവ് ആസിഫിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് അഫ്രീന്‍ ഇടയ്ക്കിടെ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 6.45 ഓടെ ആസിഫ് കുളിക്കുന്നതിനിടെ കുളിമുറിയുടെ വാതിലില്‍ തട്ടി അഫ്രീന്‍ മുളകുപൊടി കലക്കിയ ചൂടുവെള്ളം ആസിഫിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു.
ആസിഫ് നിലവിളിച്ച് പുറത്തേക്ക് ഓടി. ഭാര്യാപിതാവ് ഹുസൈന്‍ ആസിഫിനെ സമാധാനിപ്പിച്ച് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ആസിഫിന് മുഖത്തും ദേഹത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആസ്പത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ ആസിഫിനെ ഭാര്യ അഫ്രീന്‍, ഭാര്യാമാതാവ് മൈമൂന, ഭാര്യാപിതാവ് ഹുസൈന്‍, അയല്‍വാസിയായ ലത്തീഫ് എന്നിവര്‍ പുറത്തിറങ്ങാന്‍ അനുവദിക്കാതെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. ആസിഫിനെ കൊല്ലുമെന്ന് അഫ്രീന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഭാര്യാവീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ആസ്പത്രിയില്‍ ചികിത്സയിലായ ആസിഫ് തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.