ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ ഭാര്യയും മത്സരത്തിന്; ബ്രാഞ്ച് അംഗത്തെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി
അഞ്ചാലുംമൂട്: ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ ഭാര്യയും മത്സരരംഗത്ത്. കൊല്ലം അഞ്ചാലുംമൂട് മതിലില്‍ ഡിവിഷനിലാണ് സി.പി.എം മതിലില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീകുമാറിന്റെ ഭാര്യ ട്രീസ ശ്രീകുമാര്‍ ഇടതുസ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നത്. ഇതേതുടര്‍ന്ന് ശ്രീകുമാറിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. സി.പി.എം അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി വി.കെ. അനിരുദ്ധന് പത്രക്കുറിപ്പിലൂടെയാണ് ശ്രീകുമാറിനെ പുറത്താക്കിയ വിവരം അറിയിച്ചത്. ശ്രീകുമാറും ഭാര്യയും രണ്ടുതവണ സി.പി.എം ടിക്കറ്റില്‍ പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ല്‍ തൃക്കടവൂര്‍ പഞ്ചായത്തിനെ കോര്‍പറേഷനില്‍ ഉള്‍പ്പെടുത്തിയ ശേഷം നടന്ന ആദ്യ […]

അഞ്ചാലുംമൂട്: ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ ഭാര്യയും മത്സരരംഗത്ത്. കൊല്ലം അഞ്ചാലുംമൂട് മതിലില്‍ ഡിവിഷനിലാണ് സി.പി.എം മതിലില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീകുമാറിന്റെ ഭാര്യ ട്രീസ ശ്രീകുമാര്‍ ഇടതുസ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കുന്നത്. ഇതേതുടര്‍ന്ന് ശ്രീകുമാറിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. സി.പി.എം അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി വി.കെ. അനിരുദ്ധന് പത്രക്കുറിപ്പിലൂടെയാണ് ശ്രീകുമാറിനെ പുറത്താക്കിയ വിവരം അറിയിച്ചത്.
ശ്രീകുമാറും ഭാര്യയും രണ്ടുതവണ സി.പി.എം ടിക്കറ്റില്‍ പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015ല്‍ തൃക്കടവൂര്‍ പഞ്ചായത്തിനെ കോര്‍പറേഷനില്‍ ഉള്‍പ്പെടുത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ശ്രീകുമാറിന് സി.പി.എം സീറ്റ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ സ്വതന്ത്രനായി മത്സരിക്കുകയും എല്‍.ഡി.എഫിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വരുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് ഇയാള്‍ക്കെതിരെ നേരത്തെയും പാര്‍ട്ടി നടപടിയെടുത്തിരുന്നു.
Wife of Branch Committee member to contest against Left candidate