ഉള്ളാളിലെ കോണ്‍ഗ്രസ് നേതാവ് നസീര്‍ അഹമ്മദ് ന്യുമോണിയ ബാധിച്ച് മരിച്ചു; രണ്ട് മണിക്കൂറിനകം ഭാര്യയും മരണത്തിന് കീഴടങ്ങി

മംഗളൂരു: ഉള്ളാളിലെ കോണ്‍ഗ്രസ് നേതാവ് മസ്തികേറ്റിലെ നസീര്‍ അഹമ്മദ് (62) ന്യൂമോണിയ ബാധിച്ച് മരിച്ചു. രണ്ട് മണിക്കൂറിനകം ഭാര്യ ജമീല (54)യും മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നസീറിനെ തൊക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ മരണം സംഭവിച്ചു. നസീറിന്റെ മൃതദേഹം വസതിയിലെത്തിച്ചതിന് ശേഷം ജമീല ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 2.30 മണിയോടെ മരണപ്പെടുകയായിരുന്നു. നസീര്‍ അഹമ്മദ് നേരത്തെ മുസ്ലിം ലീഗ് ഉള്ളാള്‍ മേഖലാകമ്മിറ്റി സെക്രട്ടറിയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റില്‍ […]

മംഗളൂരു: ഉള്ളാളിലെ കോണ്‍ഗ്രസ് നേതാവ് മസ്തികേറ്റിലെ നസീര്‍ അഹമ്മദ് (62) ന്യൂമോണിയ ബാധിച്ച് മരിച്ചു. രണ്ട് മണിക്കൂറിനകം ഭാര്യ ജമീല (54)യും മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാത്രി കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നസീറിനെ തൊക്കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ മരണം സംഭവിച്ചു. നസീറിന്റെ മൃതദേഹം വസതിയിലെത്തിച്ചതിന് ശേഷം ജമീല ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 2.30 മണിയോടെ മരണപ്പെടുകയായിരുന്നു. നസീര്‍ അഹമ്മദ് നേരത്തെ മുസ്ലിം ലീഗ് ഉള്ളാള്‍ മേഖലാകമ്മിറ്റി സെക്രട്ടറിയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ട് തവണ പഞ്ചായത്തില്‍ മത്സരിച്ചു. ഉള്ളാള്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഉള്ളാള്‍ സിറ്റി മുനിസിപ്പാലിറ്റിയിലെ കുടിവെള്ളത്തിന്റെ കരാറുകാരനായിരുന്നു.

Related Articles
Next Story
Share it